ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലാന്‍ഡിന് എതിരെ, കൂറ്റന്‍ ജയം ലക്ഷ്യം; ന്യൂസിലാന്‍ഡ് നമീബിയയെ നേരിടും

നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക ലക്ഷ്യമിട്ട് കൂറ്റന്‍ ജയമാവും സ്‌കോട്ട്‌ലാന്‍ഡിന് എതിരേയും ഇന്ത്യ ലക്ഷ്യമിടുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലാന്‍ഡിന് എതിരെ ഇറങ്ങും. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക ലക്ഷ്യമിട്ട് കൂറ്റന്‍ ജയമാവും സ്‌കോട്ട്‌ലാന്‍ഡിന് എതിരേയും ഇന്ത്യ ലക്ഷ്യമിടുക. 

അഫ്ഗാനിസ്ഥാന് എതിരെ കളിച്ച അതേ ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ടീമിലേക്ക് എത്തിയ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചിരുന്നു. ഹര്‍ദിക്ക് ബാറ്റിങ്ങില്‍ ഫോം വീണ്ടെടുക്കുകയും ബൗള്‍ ചെയ്യുകയും ചെയ്തതോടെ ആ ആശങ്കയും അകന്നു. 

സ്‌കോട്ട്‌ലാന്‍ഡ് വരുന്നത് ന്യൂസിലാന്‍ഡിന്റെ നെഞ്ചിടിപ്പ് 

കളിച്ച മൂന്ന് കളിയിലും സ്‌കോട്ട്‌ലാന്‍ഡ് തോല്‍വി നേരിട്ടിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിന് എതിരെ വിജയ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്താന്‍ സ്‌കോട്ട്‌ലാന്‍ഡിന് കഴിഞ്ഞിരുന്നു. ന്യൂസിലാന്‍ഡ് 172 റണ്‍സ് മുന്‍പില്‍ വെച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് ആണ് സ്‌കോട്ട്‌ലാന്‍ഡ് കണ്ടെത്തിയത്. ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് 32 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റ് വീഴ്ത്തി അവരെ സമ്മര്‍ദത്തിലാക്കാനും സ്‌കോട്ട്‌ലാന്‍ഡിനായി. 

സെമി സാധ്യതകള്‍ ഇന്ത്യയുടെ മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇനി ന്യൂസിലാന്‍ഡിനെ നമീബിയയോ അഫ്ഗാനിസ്ഥാനോ തോല്‍പ്പിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് സാധ്യത. അതിനുള്ള സാധ്യത വിരളമാണ്. ഇന്ന് നമീബിയക്ക് എതിരെയാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ മത്സരം. 

അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണ് അഫ്ഗാനിസ്ഥാന്‍. നെറ്റ്‌റണ്‍റേറ്റ് മനസില്‍ വെച്ചുകൊണ്ടാണ് ഇന്ത്യക്കെതിരേയും കളിച്ചത് എന്ന് റാഷിദ് ഖാന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com