'അമൂല്യ അനുഭവം'- വിജയത്തിന് പിന്നാലെ സ്‌കോട്‌ലന്‍ഡ് ഡ്രസിങ് റൂം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ) 

'അമൂല്യ അനുഭവം'- വിജയത്തിന് പിന്നാലെ സ്‌കോട്‌ലന്‍ഡ് ഡ്രസിങ് റൂം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ) 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ അവരുടെ ഡ്രസിങ് റൂം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്‌റ എന്നിവരാണ് ഡ്രസിങ് റൂമിലെത്തി സ്‌കോട്‌ലന്‍ഡ് താരങ്ങളുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. 

ഇതിന്റെ ചിത്രങ്ങള്‍ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വിലമതിക്കാന്‍ സാധിക്കാത്തത്, ഇത്തരത്തില്‍ സമയം കണ്ടെത്താന്‍ സമയം കണ്ടെത്തിയ കോഹ്‌ലിക്കും സംഘത്തിനും ആദരവ് തുടങ്ങിയ കുറിപ്പുകളോടെയാണ് അവര്‍ ചിത്രങ്ങള്‍ പങ്കിട്ടത്. 

അതേസമയം, സെമി സാധ്യത നിലനിര്‍ത്താന്‍ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുന്ന തരത്തിലുള്ള ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് സ്‌കോട്‌ലന്‍ഡിനെതിരേ പുറത്തെടുത്ത്. 17.4 ഓവറില്‍ സ്‌കോട്ട്‌ലന്‍ഡിനെ 85 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 6.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ അഫ്ഗാനെ മറികടന്ന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും ടീമിനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com