സൂപ്പർപോരിൽ വലകുലുങ്ങിയില്ല; അർജൻറീന-ബ്രസീൽ പോരാട്ടം ഗോൾരഹിത സമനിലയിൽ, ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച് മെസിപ്പട

ബ്രസീലിന് 35ഉം അർജൻറീനയ്ക്ക് 29ഉം പോയിൻറാണ് ഉള്ളത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജൻറീന-ബ്രസീൽ മത്സരം ഗോൾരഹിത സമനിലയിൽ. അർജന്റീനയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. അതേസമയം പരിക്ക് ഭേദമായ മെസ്സി തിരിച്ചെത്തിയത് അർജന്റീന ആരാധകർക്ക് ആവേശം പകർന്നു.

മത്സരത്തിൽ പന്തടക്കത്തിലും മുന്നേറ്റങ്ങളിലും അർജന്റീനയ്ക്കായിരുന്നു മുൻ‌തൂക്കം. 2009ന് ശേഷം അർജന്റീനയ്‌ക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ബ്രസീലിന് ഈ മത്സരത്തിലും തിരുത്താനായില്ല. 41 ഫൗളുകളാണ് കളിയിലുണ്ടായത്. ഏഴ് മഞ്ഞക്കാർഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 13 മത്സരങ്ങളിൽ ബ്രസീലിന് 35ഉം അർജൻറീനയ്ക്ക് 29ഉം പോയിൻറാണ് ഉള്ളത്. ബ്രസീലിനോട് സമനില വഴങ്ങിയെങ്കിലും അർജൻറീന ഖത്തർ ടിക്കറ്റുറപ്പിച്ചു. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പ് ബർത്ത് ഉറപ്പിച്ചിരുന്നു. മറ്റ് മത്സരങ്ങളിൽ ഉറുഗ്വെയ്ക്കെതിരെ ബൊളീവിയയും വെനസ്വേലയ്ക്കെതിരെ പെറുവും ജയിച്ചു. കൊളംബിയ-പരാഗ്വെ മത്സരം സമനിലയിൽ അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com