ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കമിന്‍സ്, വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്; അഭിമുഖം നടത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കായി പാറ്റ് കമിന്‍സിനെ അഭിമുഖം നടത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ
Published on

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കായി പാറ്റ് കമിന്‍സിനെ അഭിമുഖം നടത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് സ്റ്റീവ് സ്മിത്തിനെ ഇന്റര്‍വ്യൂ ചെയ്തത് എന്നാണ് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതോടെ പാറ്റ് കമിന്‍സ് ഓസ്‌ട്രേലിയയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാവും എന്ന് ഉറപ്പായി കഴിഞ്ഞു. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്‌ലി, ടോണി ഡോഡ്‌മെയ്ഡ്, ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റിയാണ് കമിന്‍സിനേയും സ്മിത്തിനേയും ഇന്റര്‍വ്യൂ ചെയ്തത്. അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള പാനലില്‍ കോച്ച് ജസ്റ്റിന്‍ ലാംഗറെ ഉള്‍പ്പെടുത്തിയില്ല. 

ആഷസ് പരമ്പരയില്‍ കമിന്‍സ് ആയിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസ്റ്റ് ബൗളര്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി എത്തുന്നത്. ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. 

2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും ലൈംഗീക ചുവയുള്ള സംഭാഷണങ്ങളും അയച്ച വിഷയം പെയ്‌നും സമ്മതിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്ക് ഇടയില്‍ നടന്ന വ്യക്തിപരമായ കാര്യം മാത്രമാണ് ഇതെന്നും പെയ്ന്‍ രാജിവയ്‌ക്കേണ്ടതായി ഉണ്ടായില്ലെന്നുമാണ് പെയ്ന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചത്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പെയ്‌നിന്റെ രാജി സ്വീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com