രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പരുങ്ങുന്നു, വീണ്ടും നിരാശപ്പെടുത്തി രഹാനേയും പൂജാരയും

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് പൂജാരയേയും രഹാനെയേയും നഷ്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് പൂജാരയേയും രഹാനെയേയും നഷ്ടം. 22 റണ്‍സില്‍ നില്‍ക്കെ പൂജാരയെ ജാമിസണ്‍ മടക്കിയപ്പോള്‍ നാല് റണ്‍സ് എടുത്താണ് രഹാനെ ഡ്രസ്സിറ് റൂമിലേക്ക് മടങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സിലേക്ക് ഇന്ത്യ വീണു. 

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ മൂന്നാം ദിനം അവസാന സെഷനില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് ആദ്യമേ നഷ്ടമായിരുന്നു. ഒരു റണ്‍സ് എടുത്ത് നില്‍ക്കെ ജാമിസണ്‍ ആണ് ഗില്ലിനെ വീഴ്ത്തിയത്. 

നാലാം ദിനം ജാമിസണിന്റെ പന്തില്‍ പൂജാരയുടെ ഗ്ലൗസില്‍ ഉരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തി. ബ്ലണ്ടലിന്റെ നിര്‍ബന്ധത്തില്‍ വില്യംസണ്‍ റിവ്യു എടുത്തതോടെയാണ് പൂജാരയ്ക്ക് കളം വിടേണ്ടി വന്നത്. രണ്ട് ഇന്നിങ്‌സിലും റണ്‍ കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ പൂജാരയ്ക്കും രഹാനേയ്ക്കും മേലുള്ള വിമര്‍ശനം രൂക്ഷമാവും എന്ന് വ്യക്തം. 

ആദ്യ ഇന്നിങ്‌സില്‍ 26 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ രഹാനെ നേടിയത് 35 റണ്‍സ്. രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇവരില്‍ ഒരാള്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com