രാഹുല്‍ ദ്രാവിഡ് കോച്ച്, എംഎസ് ധോനി മെന്റര്‍, അതിലും വലിയ അനുഗ്രഹം വേറെയില്ല: എംഎസ്‌കെ പ്രസാദ്‌

രാഹുല്‍ ദ്രാവിഡ് പരിശീലകനായും ധോനി മെന്ററായും വരുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് പരിശീലകനായും ധോനി മെന്ററായും എത്തിയാല്‍ ഇന്ത്യന്‍ ടീമിന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായും ധോനി മെന്ററായും വരുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. 

ധോനി-ദ്രാവിഡ് കൂട്ടുകെട്ട് ഇന്ത്യക്ക് വലിയൊരു അനുഗ്രഹമായിരിക്കും. ശാന്തരായ വ്യക്തികളാണ് രണ്ട് പേരും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ പല യുവതാരങ്ങളേയും വാര്‍ത്തെടുത്തത് രാഹുല്‍ ദ്രാവിഡ് ആണ്. ഇന്ത്യ എ ടീമിന്റേയും ജൂനിയര്‍ ടീമുകളുടേയും പരിശീലകനായിരുന്നു ദ്രാവിഡ്, എംഎസ്‌കെ പ്രസാദ് ചൂണ്ടിക്കാണിച്ചു. 

ധോനി-ദ്രാവിഡ് എന്നതല്ലാതെ മറ്റൊരു കോമ്പിനേഷന്‍ രവി ശാസ്ത്രിക്ക് ശേഷം വന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുക താനായിരിക്കുന്നും ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ പറയുന്നു. രവി ശാസ്ത്രിയുടെ കാലഘട്ടത്തിന് ശേഷം ഇന്ത്യയെ ശക്തമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ രാഹുല്‍ ദ്രാവിഡിന് കഴിയും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

അടുത്തിടെ ഐപിഎല്‍ കമന്ററിക്കിടയില്‍ രവി ശാസ്ത്രിക്ക് ശേഷം പരിശീലക സ്ഥാനത്തേക്ക് ആര് എത്തും എന്നതിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. ധോനി മെന്ററായി ടീമില്‍ തുടരുകയും പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് വരുന്നതിനേയും ചൂണ്ടിയാണ് ശക്തമായ അഭിപ്രായം ഉയര്‍ന്നത്, എംഎസ്‌കെ പ്രസാദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com