ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'മെസിക്ക് ചുറ്റുമുള്ളവരെ സമ്മര്‍ദത്തിലാക്കും'; അര്‍ജന്റീനക്കെതിരെ ഇറങ്ങും മുന്‍പ് മുന്നറിയിപ്പുമായി പാരാഗ്വെ കോച്ച് 

'മെസിയിലേക്ക് പന്ത് എത്തുന്നത് തടയുക എന്നതാണ് തന്റെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം'

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന നാളെ പാരാഗ്വേയെ നേരിടും. മെസിയിലേക്ക് പന്ത് എത്തുന്നത് തടയുക എന്നതാണ് തന്റെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് പാരാഗ്വെ പരിശീലകന്‍ എഡ്വാര്‍ഡോ ബെറിസോ പറയുന്നത്. 

മെസിയിലേക്ക് പന്ത് എത്തിക്കുന്നതില്‍ നിന്ന് മെസിയുടെ സഹതാരങ്ങളെ എങ്ങനെ തടയാമെന്ന് കളിക്കാര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തതായി പാരാഗ്വെ പരിശീലകന്‍ വ്യക്തമാക്കി. മെസിക്കെതിരെ കളിക്കുമ്പോള്‍ ചിന്തിക്കുന്ന ആദ്യത്തെ കാര്യം മെസിയിലേക്ക് പന്ത് എത്തിക്കുന്നവരെ സമ്മര്‍ദത്തിലാക്കുക എന്നതാണ്. 

മെസിയിലേക്ക് പാസ് നല്‍കാന്‍ ഒരു താരത്തിന് കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ മെസിയുടെ ഏറ്റവും മികച്ച പ്രകടനം നേരിടേണ്ടി വരും. മെസിക്ക് ചുറ്റുമുള്ളവരിലാണ് സമ്മര്‍ദം നിറക്കേണ്ടത്. അതിലൂടെ മെസിക്ക് അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവുമെന്നും പാരാഗ്വെ പരിശീലകന്‍ പറഞ്ഞു. 

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് അര്‍ജന്റീന-പാരാഗ്വെ മത്സരം. നിലവില്‍ എട്ട് കളിയില്‍ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. 9 കളിയില്‍ നിന്ന് രണ്ട് ജയവും അഞ്ച് സമനിലയും 2 തോല്‍വിയുമായി പാരാഗ്വെ ആറാമതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com