ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ദീപക് ചഹര്‍, പ്ലാന്‍ മാറ്റിയത് ധോനി

ഇവിടെ ഗേള്‍ഫ്രണ്ടിന് സര്‍പ്രൈസ് കൊടുക്കാനുള്ള ദീപക്കിന്റെ പ്ലാനുകള്‍ക്ക് മാറ്റം വരുത്തിയത് ധോനിയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: പഞ്ചാബിന് എതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളിയില്‍ ദീപക് ചഹറായിരുന്നു ആരാധകരുടെ ശ്രദ്ധ പിടിച്ചത്. മത്സരത്തിന് ശേഷം ഗേള്‍ഫ്രണ്ട് ജയ ഭരത്വാജിനോട് ദീപക് ചഹര്‍ വിവാഹാഭ്യാര്‍ഥന നടത്തി. ഇവിടെ ഗേള്‍ഫ്രണ്ടിന് സര്‍പ്രൈസ് കൊടുക്കാനുള്ള ദീപക്കിന്റെ പ്ലാനുകള്‍ക്ക് മാറ്റം വരുത്തിയത് ധോനിയാണ്. 

ഐപിഎല്ലിന്റെ പ്ലേഓഫിന് ഇടയില്‍ വിവാഹാഭ്യര്‍ഥന നടത്താനാണ് ദീപക് ചഹര്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അവസാന ലീഗ് മത്സരത്തിലേക്ക് ഇത് മാറ്റാന്‍ ധോനി നിര്‍ദേശിക്കുകയായിരുന്നു എന്നാണ് ദീപക്കിന്റെ പിതാവിനെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ പഞ്ചാബിന് എതിരായ കളിയിലെ മത്സര ഫലം കണക്കിലെടുത്ത് പിന്മാറാന്‍ ദീപക് ശ്രമിച്ചെങ്കിലും ധോനിയുടെ അഭിപ്രായം അനുസരിച്ച് ചെയ്യുകയായിരുന്നു. വിവാഹാഭ്യര്‍ഥന നടത്താന്‍ പോകുന്ന കാര്യം ദീപക് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ജയ ഭരത്വാജ് മോഡലുമാണ്.

കളിയിലേക്ക് വരുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കാണ് ചെന്നൈ വീണത്. പഞ്ചാബിന് മുന്‍പില്‍ ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണ ചെന്നൈയെ ഡുപ്ലസിസ് ആണ് 134 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. 42 പന്തില്‍ നിന്ന് ഏഴ് ഫോറും എട്ട് സിക്‌സും പറത്തിയ രാഹുലിന്റെ ഇന്നിങ്‌സ് ബലത്തില്‍ പഞ്ചാബ് അനായാസം ജയം കണ്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com