മുംബൈ പുറത്ത്; നാലാം സ്ഥാനക്കാരായി കൊല്‍ക്കത്ത പ്ലേ ഓഫില്‍; ഡല്‍ഹി ക്വാളിഫയറില്‍ ചെന്നൈക്കെതിരെ

ഐപിഎല്ലില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുറത്ത്
സണ്‍റൈസേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ആഹ്ലാദപ്രകടനം/ IMAGE CREDIT: IPL
സണ്‍റൈസേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ആഹ്ലാദപ്രകടനം/ IMAGE CREDIT: IPL

അബുദാബി:  ഐപിഎല്ലില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുറത്ത്. ഹൈദരബാദിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനാവത്തതിനെ തുടര്‍ന്നാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇതോടെ നാലാം സ്ഥാനക്കാരായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഫീസിലെത്തി.

ഡല്‍ഹി ക്വാളിഫയറില്‍ ചെന്നൈയുമായി ഏറ്റുമുട്ടും. എലിമിനേറ്ററില്‍  ബാംഗ്ലൂര്‍ കൊല്‍ക്കത്തയും തമ്മിലാണ് മത്സരം. നിര്‍ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സെടുത്തത്. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (84), സൂര്യകുമാര്‍ യാദവ് (82) എന്നിവരാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ 11 ഫോറും നാലു സിക്‌സും സഹിതമാണ് ഇഷാന്‍ കിഷന്‍ 84 റണ്‍സെടുത്തത്. സൂര്യകുമാര്‍ 40 പന്തില്‍ 13 ഫോറും മൂന്നു സിക്‌സും സഹിതം 82 റണ്‍സുമെടുത്തു.

രോഹിത് ശര്‍മ (13 പന്തില്‍ 18), ഹാര്‍ദിക് പാണ്ഡ്യ (എട്ടു പന്തില്‍ 10), കയ്‌റന്‍ പൊള്ളാര്‍ഡ് (12 പന്തില്‍ 13), ജയിംസ് നീഷം (0), ക്രുനാല്‍ പാണ്ഡ്യ (ഏഴു പന്തില്‍ ഒന്‍പത്), നേഥന്‍ കൂള്‍ട്ടര്‍നൈല്‍ (മൂന്നു പന്തില്‍ മൂന്ന്), പിയൂഷ് ചാവ്ല (0), ജസ്പ്രീത് ബുമ്ര (രണ്ടു പന്തില്‍ പുറത്താകാതെ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുെട പ്രകടനം. സണ്‍റൈസേഴ്‌സിനായി ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് താരം മുഹമ്മദ് നബി, ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ ക്യാച്ചുകളെന്ന േെക്കാര്‍ഡ്് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com