'നൂറ്റാണ്ടിലെ ബോള്‍', അമ്പരപ്പിക്കും വിധം കുത്തി തിരിഞ്ഞ് ശിഖാ പാണ്ഡേയുടെ ഡെലിവറി

ഈ കളിയില്‍ ഇന്ത്യന്‍ പേസര്‍ ശിഖാ പാണ്ഡേയില്‍ നിന്ന് വന്ന ഡെലിവറിയാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കരാറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യില്‍ നാല് വിക്കറ്റിന്റെ തോല്‍വിയിലേക്ക് ഇന്ത്യ വീണിരുന്നു. എന്നാല്‍ ഈ കളിയില്‍ ഇന്ത്യന്‍ പേസര്‍ ശിഖാ പാണ്ഡേയില്‍ നിന്ന് വന്ന ഡെലിവറിയാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഡെലിവറിയില്‍ ഹീലിയെ പുറത്താക്കാന്‍ വന്ന ശിഖാ പാണ്ഡേയുടെ ഡെലിവറിയാണ് ചര്‍ച്ചയാവുന്നത്. ഓഫ് സ്റ്റംപിലേക്ക് അപ്രതീക്ഷിതമായ രീതിയില്‍ കുത്തി തിരിഞ്ഞാണ് ശിഖാ പാണ്ഡേയുടെ ഈ ഡെലിവറി കടന്നു പോയത്. 

നൂറ്റാണ്ടിലെ പന്ത് എന്നാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഇതിനെ വിശേഷിപ്പിച്ചത്. ശിഖാ പാണ്ഡേയുടെ വിസ്മയിപ്പിക്കുന്ന ഡെലിവറി വന്നിട്ടും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ പിടിച്ചു നിര്‍ത്താനായില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 5 പന്തുകള്‍ ശേഷിക്കെ ഈ വിജയ ലക്ഷ്യം മറികടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com