ഐപിഎല്ലിലും അദാനിയുടെ കണ്ണ്; ടീമിനെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്ത്

ഐപിഎല്ലിലും അദാനിയുടെ കണ്ണ്; ടീമിനെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: പണക്കിലുക്കത്തിന്റെ വേദിയായ ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തുന്ന പുതിയ രണ്ട് ടീമുകള്‍ക്കായി വ്യവസായ ഭീമന്‍മാര്‍. ടെന്‍ഡര്‍ നടപടികള്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ടീമുകളെ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പും സഞ്ജീവ് ഗോയങ്ക ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായികളാണ് രംഗത്തുള്ളത്. 

അഹമ്മദാബാദ്, ലഖ്‌നൗ, ധര്‍മ്മശാല, ഗുവഹാത്തി, റാഞ്ചി, കട്ടക് എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികള്‍ക്കാണ് ബിസിസിഐ വിജ്ഞാപനം. ഇതില്‍ തന്നെ അഹമ്മദാബാദും ലഖ്‌നൗവുമാണ് ഏറ്റവും അധികം സാധ്യതയുള്ള ഫ്രാഞ്ചൈസികള്‍. ഇതില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കായാണ് അദാനിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സഞ്ജീവ് ഗോയങ്ക ലഖ്‌നൗ ടീമിനെയാണ് സ്വന്തമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. 

അഹമ്മദാബാദ് ടീമിന്റെ ടെന്‍ഡര്‍ നടപടികളുടെ രേഖകള്‍ അദാനി ഗ്രൂപ്പ് വാങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം. 
2000 കോടി രൂപയാണ് അടിസ്ഥാന വിലയായി ബിസിസിഐ സെറ്റ് ചെയ്തിരിക്കുന്നത്. ഈ രേഖകള്‍ വാങ്ങുവാന്‍ റീഫണ്ട് ലഭിയ്ക്കാത്ത പത്ത് ലക്ഷം രൂപയാണ് തത്പരകക്ഷികള്‍ നല്‍കേണ്ടത്. 

അദാനി, സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പിനെ കൂടാതെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൊറന്റ് ഫാര്‍മ, ഹൈദരാബാദില്‍ നിന്നുള്ള ഔര്‍ബിന്ദോ ഫാര്‍മ അടക്കമുള്ള കമ്പനികളും ടീമുകളെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഒക്ടോബര്‍ 25ന് ശേഷം പുതിയ ടീമുകളെ ബിസിസിഐ പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com