വേണ്ടത് മൂന്ന് വിക്കറ്റുകൾ; ഐപിഎല്ലിൽ പുതു ചരിത്രം എഴുതാൻ ഹർഷൽ; കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

വേണ്ടത് മൂന്ന് വിക്കറ്റുകൾ; ഐപിഎല്ലിൽ പുതു ചരിത്രം എഴുതാൻ ഹർഷൽ; കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാർജ: ഐപിഎൽ 14ാം സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പേസർ ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഒരു അവിസ്മരണീയ റെക്കോർഡ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് റെക്കോർഡുകളിലൊന്നാണ് താരത്തെ കാത്തിരിക്കുന്നത്. 

ഈ സീസണിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ് ഹർഷൽ പട്ടേൽ. ഇതുവരെയായി 14 മത്സരങ്ങളിൽ 30 പേരെ പുറത്താക്കിയ ഹർഷലിനാണ് നിലവിൽ പർപ്പിൾ ക്യാപ്പ്. 

മൂന്ന് വിക്കറ്റുകൾ കൂടി നേടിയാൽ ഹർഷൽ ഐപിഎല്ലിൽ പുതിയ ചരിത്രമെഴുതും. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡിന്റെ വക്കിലാണ് താരം. ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രാവോയാണ് നിലവിൽ ഈ റെക്കോർഡിന്റെ ഉടമ. സിഎസ്‌കെയ്‌ക്കായി 2013 സീസണിൽ ബ്രാവോ 32 വിക്കറ്റുകൾ നേടിയാണ് റെക്കോർഡിട്ടത്. 

ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഹർഷൽ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. 2020 സീസണിൽ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്‌പ്രിത് ബുമ്റ നേടിയ റെക്കോർഡാണ് ഹർഷലിന് മുന്നിൽ വഴിമാറിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയാണ് ബുമ്റയുടെ ഈ റെക്കോർഡ് ഹർഷൽ തിരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com