രണ്ടാം ക്വാളിഫയറിലെ മോശം പെരുമാറ്റം; ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത് 

മോശം പെരുമാറ്റത്തിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡൈഴ്‌സ് താരം ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: മോശം പെരുമാറ്റത്തിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡൈഴ്‌സ് താരം ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത്. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തക്കെതിരെ ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 1 കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 

എന്നാല്‍ ദിനേശ് കാര്‍ത്തിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം എന്തെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിക്കെതിരെ പുറത്തായതിന് ശേഷം കാര്‍ത്തിക് സ്റ്റംപ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതിന്റെ പേരിലാവാം താക്കീത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡല്‍ഹിക്കെതിരെ മൂന്ന് പന്തില്‍ ഡക്കായാണ് കാര്‍ത്തിക് മടങ്ങിയത്. റബാഡയുടെ പന്തില്‍ ബൗള്‍ഡ് ആവുകയായിരുന്നു. കാര്‍ത്തിക്കിന്റേത് ഉള്‍പ്പെടെ ഏഴ് റണ്‍സിന് ഇടയില്‍ ഡല്‍ഹിയുടെ ആറ് വിക്കറ്റുകള്‍ വീണെങ്കിലും വിജയ ലക്ഷ്യം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ചെയ്‌സ് ചെയ്തിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വെങ്കടേഷ് അയ്യര്‍ 41 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ഗില്‍ 46 പന്തില്‍ നിന്ന് 46 റണ്‍സും.

കൊല്‍ക്കത്ത ഇന്നിങ്‌സ് 96ല്‍ നില്‍ക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീഴുന്നത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതോടെ കൊല്‍ക്കത്തയുടെ വിക്കറ്റുകള്‍ തുടരെ വീണു. ദിനേശ് കാര്‍ത്തിക്കും മോര്‍ഗനും ഉള്‍പ്പെടെ നാല് താരങ്ങള്‍ ഡക്കായി. എങ്കിലും വിജയ ലക്ഷ്യം തൊടാന്‍ അവര്‍ക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com