സ്‌കോട്ട്‌ലാന്‍ഡ് കളിക്കാരുടെ ആഘോഷം, പ്രസ് മീറ്റ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍(വീഡിയോ) 

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് സ്‌കോട്ട്‌ലാന്‍ഡ് ജയം പിടിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മസ്‌കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് സ്‌കോട്ട്‌ലാന്‍ഡ് ജയം പിടിച്ചത്. അപ്രതീക്ഷിത തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സ്‌കോട്ട്‌ലാന്‍ഡ് താരങ്ങളുടെ ആഘോഷത്തെ തുടര്‍ന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മദുള്ളയുടെ പ്രസ് കോണ്‍ഫറന്‍സും തടസപ്പെട്ടു. 

ബംഗ്ലാദേശിന് എതിരായ ആറ് റണ്‍സ് ജയത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ തങ്ങളുടെ ദേശിയ ഗാനം ഉച്ചത്തില്‍ ആലപിച്ചായിരുന്നു സ്‌കോട്ട്‌ലാന്‍ഡ് താരങ്ങളുടെ ആഘോഷം. പ്രസ് കോണ്‍ഫറന്‍സ് നടക്കുന്നിടത്ത് ഇവരുടെ ശബ്ദം ഉയര്‍ന്ന് കേട്ടു. ഇതോടെ ഏതാനും നിമിഷം കാത്തിരുന്നതിന് ശേഷമാണ് മഹ്മദുള്ള പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നത് തുടര്‍ന്നത്. 

ക്ഷമിക്കണം, അടുത്ത തവണ സ്വരം കുറയ്ക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ക്രിക്കറ്റ് സ്‌കോട്ട്‌ലാന്‍ഡ് വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത്. ഈ സമയം സംയമനം പാലിച്ച മഹ്മദുള്ളയെ സ്‌കോട്ട്‌ലാന്‍ഡ് ക്രിക്കറ്റ് അഭിനന്ദിക്കുകയും ചെയ്യുന്നു. 

യോഗ്യതാ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ 140 റണ്‍സ് ആണ് സ്‌കോട്ട്‌ലാന്‍ഡ് കണ്ടെത്തിയത്. എന്നാല്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ കണ്ടെത്താനായത് 134 റണ്‍സ് മാത്രം. സ്‌കോട്ട്‌ലാന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് ഗ്രീവ്‌സ് ആണ് കളിയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com