മുട്ടിന്മേല്‍ നിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനില്ല, നിലപാടില്‍ ഉറച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് 

ട്വന്റി20 ലോകകപ്പില്‍ മുട്ടിന്മേല്‍ നിന്ന് വംശിയതയ്ക്ക് എതിരായ നിലപാട് പല ടീമുകളും പ്രഖ്യാപിച്ചിരുന്നു.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പില്‍ മുട്ടിന്മേല്‍ നിന്ന് വംശിയതയ്ക്ക് എതിരായ നിലപാട് പല ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ്. 

വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ മുട്ടിന്മേല്‍ നിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ട് ടീമും ഒപ്പം ചേര്‍ന്നിരുന്നു. പാകിസ്ഥാന് എതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യയും ഇതിനായി മുന്‍പോട്ട് എത്തി. എന്നാല്‍ ഈ വിധം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ തയ്യാറല്ല എന്ന കാരണത്താല്‍ ടീമില്‍ നിന്ന് തന്നെ മാറി നില്‍ക്കാന്‍ ഡികോക്ക് തീരുമാനിച്ചു. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. 

ലോകകപ്പില്‍ മുട്ടിന്മേല്‍ നിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കില്ലെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇതിന് മുന്‍പ് നല്‍കിയിരിക്കുന്ന നിര്‍ദേശം തന്നെ തുടരാനാണ് ലങ്കന്‍ കളിക്കാരോട് ബോര്‍ഡ് ആവശ്യപ്പെട്ടത്. മുട്ടിന്മേല്‍ നില്‍ക്കേണ്ടതില്ലെന്നാണ് ഈ വര്‍ഷം ആദ്യം വിന്‍ഡിസിന് എതിരായ പരമ്പരയ്ക്ക് മുന്‍പ് കളിക്കാരോട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചത്. 

ഏറെ നാളായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച് പോകുന്ന നിലപാടാണ് ഇത്. ഇപ്പോഴും അത് തന്നെ പിന്തുടരാനാണ് തീരുമാനം. ലോകകപ്പിന് ശേഷവും ഇത് തന്നെയാവും നിലപാട് എന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. 

ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ ശ്രീലങ്ക

ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്ക ഇന്ന് ഓസ്‌ട്രേലിയക്ക് എതെിരെ ഇറങ്ങും. ആദ്യ കളിയില്‍ മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷ്ണ ഇല്ലാതെയാണ് ശ്രീലങ്ക കളിച്ചത്. എങ്കിലും ബംഗ്ലാദേശിന് എതിരെ ജയം പിടിക്കാനായി. തീക്ഷണ ടീമിലേക്ക് മടങ്ങി എത്തുന്നതോടെ സ്പിന്നിനെ അതിജീവിക്കുക ഓസ്‌ട്രേലിയക്ക് പ്രയാസമാവും. ടി20 ലോകകപ്പിലെ ആദ്യ കളിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ 5 വിക്കറ്റ് ജയം പിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com