'രവി ശാസ്ത്രിയുമായി ഉടക്കുണ്ടാവല്ലേ എന്ന് പ്രാര്‍ഥിക്കുന്നു'; ധോനിയുടെ മെന്റര്‍ റോളില്‍ ഗാവസ്‌കര്‍

ധോനിയുടെ രണ്ടാം വരവ് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ എംഎസ് ധോനിയെ മെന്റര്‍ സ്ഥാനത്തേക്ക് നിയമിച്ച ബിസിസിഐ നീക്കത്തിന് കയ്യടിച്ച് സുനില്‍ ഗാവസ്‌കര്‍. ധോനിയുടെ രണ്ടാം വരവ് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

എന്നാല്‍ ധോനിയും ടീം മാനേജ്‌മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്താല്‍ ഉണ്ടാവുന്ന അവസ്ഥയെ കുറിച്ച് ആശങ്കയും ഗാവസ്‌കര്‍ പങ്കുവെച്ചു. ധോനിയുടെ നായകത്വത്തിന് കീഴിലാണ് 2011 ലോകകപ്പ് ഇന്ത്യ നേടിയത്. അതിന് മുന്‍പ് 2007ല്‍ ടി20 ലോകകപ്പിലേക്കും ധോനി ഇന്ത്യയെ എത്തിച്ചു. ധോനിയുടെ ഈ വരവും ഉറപ്പായും ഇന്ത്യക്ക് ഗുണം ചെയ്യും, ഗാവസ്‌കര്‍ പറഞ്ഞു. 

രവി ശാസ്ത്രിയുടേയും ധോനിയുടേയും കൂട്ടുകെട്ട് നന്നായി മുന്‍പോട്ട് പോയാല്‍ അതില്‍ നിന്ന് ഇന്ത്യക്ക് ഏറെ ഗുണം ലഭിക്കും. എന്നാല്‍ ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നതിലും ടീം സെലക്ഷനിലും അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ അത് ടീമിനെ ബാധിക്കും. എന്നാല്‍ ധോനിയെ നിയമിച്ചത് തന്നെ ഇന്ത്യക്ക് വലിയ ഊര്‍ജം നല്‍കുന്നതാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോഴാണ് എംഎസ് ധോനി മെന്റര്‍ എന്ന റോളില്‍ ടീമിന്റെ ഭാഗമാവും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ടി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോനി ഈ സ്ഥാനത്ത് ഉണ്ടാവുക എന്നും ജയ് ഷാ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com