'അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്ലിന്റെ പേരിലല്ല'; മൗനം വെടിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ ഷെഡ്യൂളിനെ ബാധിക്കും എന്നതിനാലാണ് ബിസിസിഐ പിന്മാറിയത് എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു
ജോ റൂട്ട്, കോഹ്‌ലി/ഫോട്ടോ: ഐസിസി,ട്വിറ്റര്‍
ജോ റൂട്ട്, കോഹ്‌ലി/ഫോട്ടോ: ഐസിസി,ട്വിറ്റര്‍

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മാറ്റി വയ്ക്കാനുള്ള കാരണം ഐപിഎല്‍ ആണെന്ന അഭ്യുഹങ്ങള്‍ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസന്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റ് രണ്ട് ദിവസം മാറ്റി വെച്ച് നടത്തിയാല്‍ ഐപിഎല്‍ ഷെഡ്യൂളിനെ ബാധിക്കും എന്നതിനാലാണ് ബിസിസിഐ പിന്മാറിയത് എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഈ ടെസ്റ്റ് മറ്റൊരു സമയത്ത് നമുക്ക് നടത്താനാവും. എന്നാല്‍ ഈ നാല് ഉജ്വല ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം നടത്തുന്നതിന്റെ വികാരം അവിടെ ലഭിക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടേതായ മുദ്ര കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരാണ് ബിസിസിഐയും ഈ ഇന്ത്യന്‍ ടീമും അവരുടെ ക്യാപ്റ്റനും. ഇവിടെ ഐഐപിഎല്‍ അജണ്ട എന്ന് പറയുന്നതൊന്നും ശരിയല്ലെന്നും ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

ഇന്ത്യന്‍ ടീമിനുള്ളില്‍ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നും ഫിസിയോയുടെ കോവിഡ് ഫലം പോസിറ്റീവായതോടെ ഇനി എന്താവും സംഭവിക്കുക എന്ന ചിന്തയാണ് ഉണ്ടായത് എന്നും ഇസിബി വൃത്തങ്ങള്‍ പറയുന്നു. ബിസിസിഐയ്ക്ക് ഈ ടെസ്റ്റ് നടത്തണം എന്നായിരുന്നു. ഇസിബിയും ബിസിസിഐയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇതും കരുത്തോടെ ഞങ്ങള്‍ മറികടക്കുമെന്നും ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസന്‍ പറഞ്ഞു. 

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ടെസ്റ്റ് ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കളിക്കാരുടെ എല്ലാം കോവിഡ് ഫലം നെഗറ്റീവാണ്. എന്നാല്‍ 96 മണിക്കൂര്‍ ഇന്‍ക്യൂബേഷന്‍ എന്നത് പല താരങ്ങളുടേയും മുന്‍പിലുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com