മെസിയുടെ 30ാം നമ്പര്‍ ജേഴ്‌സിയെ ബഹുദൂരം പിന്നിലാക്കി ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പര്‍

ജേഴ്‌സി വില്‍പ്പനയില്‍ മെസിയുടെ റെക്കോര്‍ഡ് ക്രിസ്റ്റിയാനോ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചാണ് മെസി പിഎസ്ജിയിലേക്കും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കും ചേക്കേറിയത്. ട്രാന്‍സ്ഫര്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരുവരുടേയും ജേഴ്‌സി സെയില്‍ കുതിച്ചുയര്‍ന്നു. ഇവിടെ ജേഴ്‌സി വില്‍പ്പനയില്‍ മെസിയുടെ റെക്കോര്‍ഡ് ക്രിസ്റ്റിയാനോ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

മെസിയുടെ ജേഴ്‌സി വില്‍പ്പനയിലൂടെ 103.8 മില്യണ്‍ പൗണ്ട് പിഎസ്ജിക്ക് ലഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 187.1 മില്യണ്‍ പൗണ്ട് ക്രിസ്റ്റ്യാനോയുടെ ജേഴ്‌സി വില്‍പ്പനയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടി കഴിഞ്ഞു. 

ജേഴ്‌സി വില്‍പ്പനയിലൂടെ തന്നെ ക്രിസ്റ്റ്യാനോയുടെ ട്രാന്‍സ്ഫര്‍ ഫീയായ 12.9 മില്യണ്‍ പൗണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരികെ പിടിച്ചു കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ജേഴ്‌സികള്‍ വിറ്റുപോയതിന്റെ റെക്കോര്‍ഡും ഇവിടെ ക്രിസ്റ്റിയാനോയുടെ പേരിലേക്ക് എത്തി. 

റൊണാള്‍ഡോ 7 എന്ന ഓണ്‍ലൈന്‍ സെര്‍ച്ചിലും വലിയ കുതിപ്പുണ്ടായി. ഇതില്‍ 600 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്ക്. ക്രിസ്റ്റിയാനോ വരുന്നത് വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കവാനിയാണ് ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചിരുന്നത്. എന്നാല്‍ സൂപ്പര്‍ താരത്തിന്റെ വരവോടെ അത് വിട്ടുനല്‍കാന്‍ കവാനി തയ്യാറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com