ബുമ്രയെ സിക്‌സര്‍ പറത്തി, പതിനായിരം ക്ലബ്ബില്‍ കൊഹ്‌ലി; ഐപിഎല്ലില്‍ ചരിത്രനേട്ടം

ജസ്പ്രീത് ബുമ്രയെ സിക്‌സര്‍ പറത്തിയാണ് കൊഹ് ലി പതിനായിരം റണ്‍സ് നേടിയത്
വീരാട് കൊഹ്‌ലി image credit: IndianPremierLeague
വീരാട് കൊഹ്‌ലി image credit: IndianPremierLeague

അബുദാബി: ഐപിഎല്ലില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യഇന്ത്യന്‍ താരമായി വീരാട് കൊഹ്‌ലി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് കൊഹ് ലി അപൂര്‍വനേട്ടം സ്വന്തമാക്കിയത്. 

314 മത്സരത്തില്‍ നിന്നാണ് കൊഹ് ലിയുടെ ഈ നേട്ടം. 41.5 ആണ് ശരാശരി. ജസ്പ്രീത് ബുമ്രയെ സിക്‌സര്‍ പറത്തിയാണ് കൊഹ് ലി പതിനായിരം റണ്‍സ് നേടിയത്.  ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആണ്. പതിനാലായിരം റണ്‍സ് ആണ് ഗെയ്‌ലിന്റെ സമ്പാദ്യം.

വെസ്റ്റന്‍ഡീസിന്റെ താരമായ കിറോണ്‍ പൊള്ളാര്‍ഡാണ് രണ്ടാമത്. 11,195 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നാമത് പാകിസ്ഥാന്‍ താരം ഷൊഹൈബ് മാലിക്ക് ആണ്. നാലാമത് കൊഹ് ലിയും അഞ്ചാമത് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ്. 

കൊഹ് ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങളില്‍ പതിനായിരത്തിന് അടുത്ത് നില്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മയാണ്. 9348 റണ്‍സാണ് ശര്‍മയുടെ സമ്പാദ്യം. സുരേഷ് റെയ്‌ന (8649) ശിഖര്‍ ധവാന്‍ (8618) എന്നിവരാണ് തൊട്ടുപിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com