സോഫ്റ്റ് സിഗ്നല്‍ തുടരും, എല്‍ബിഡബ്ല്യു വിധി നിര്‍ണയത്തില്‍ മാറ്റം; പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 02:12 PM |
Last Updated: 02nd April 2021 02:12 PM | A+A A- |
റൂട്ടിന്റെ എല്‍ബിഡബ്ല്യു തീരുമാനത്തില്‍ ക്ഷുഭിതനാവുന്ന കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍
ദുബായ്: ഏറെ വിവാദം ഉയര്‍ത്തുന്ന സോഫ്റ്റ് സിഗ്നല്‍ നിയമം പിന്‍വലിക്കേണ്ടതില്ലെന്ന് ഐസിസി തീരുമാനം. അനില്‍ കുംബ്ലേ ചെയര്‍മാനായ ഐസിസി ക്രിക്കറ്റ് കമ്മറ്റിയുടേതാണ് തീരുമാനം.
തേര്‍ഡ് അമ്പയറിലേക്ക് തീരുമാനം കൈമാറുന്നതിന് മുന്‍പായി ഫീല്‍ഡ് അമ്പയര്‍ തീരുമാനം അറിയിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്നല്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനമാണ് സോഫ്റ്റ് സിഗ്നലിന് എതിരെ ഉന്നയിക്കുന്നത്.
എല്‍ബിഡബ്ല്യുവില്‍ വിധി പുനപരിശോധിക്കുന്ന സമയത്തെ വിക്കറ്റിന്റെ സോണിന്റെ ഉയരവും ഉയര്‍ത്തി. സ്റ്റംപിന്റെ മുകളിലായി പന്ത് കൊള്ളുന്ന രീതിയിലാണെങ്കിലും ഇനി വിക്കറ്റ് അനുവദിക്കും. ബെയ്ല്‍സിന് താഴെ വരെ പന്ത് കൊണ്ടിരുന്നെങ്കിലാണ് ഇതുവരെ ഔട്ട് വിധിച്ചിരുന്നത്.
ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് ചട്ടങ്ങള്‍ തുടരും. കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇഷ്ടമുള്ള സമയത്ത് 5 ഓവര്‍ പവര്‍പ്ലേ എന്നത് വനിതാ ക്രിക്കറ്റില്‍ നിന്ന് എടുത്തു മാറ്റിയതാണ് മറ്റൊരു മാറ്റം. വനിതാ ഏകദിന മത്സരം സമനിലയിലാവുമ്പോള്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.