വിരാട് കോഹ്‌ലി, രോഹിത് ശര്‍മ/ബിസിസിഐ, ട്വിറ്റര്‍
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ/ബിസിസിഐ, ട്വിറ്റര്‍

കരുത്തര്‍ മുംബൈ തന്നെ, പക്ഷേ ബാംഗ്ലൂരിനെ തുണച്ച് കണക്കിലെ കളികള്‍

ഇവിടെ കരുത്തര്‍ മുംബൈയാണെങ്കിലും കണക്കുള്‍ ആണ് ബാംഗ്ലൂരിന് ആശ്വാസമാവുന്നത്

ചെന്നൈ: കിരീടം നിലനിര്‍ത്തുക ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരത്തില്‍ നാളെ ബാംഗ്ലൂരിനെതിരെ ഇറങ്ങുന്നത്. ഇവിടെ കരുത്തര്‍ മുംബൈയാണെങ്കിലും കണക്കുള്‍ ആണ് ബാംഗ്ലൂരിന് ആശ്വാസമാവുന്നത്. 

2012ന് ശേഷം തങ്ങളുടെ സീസണിലെ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സ് ജയിച്ചിട്ടില്ല. ആ പതിവ് ഇത്തവണ തിരുത്താന്‍ മുംബൈ ഉറപ്പിച്ചാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ പ്രയാസമാവും. 27 വട്ടം ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 17 തവണയും ബാംഗ്ലൂരിനെതിരെ ജയം പിടിച്ചത് മുംബൈയാണ്. 9 വട്ടം മാത്രമാണ് ബാംഗ്ലൂരിന് ജയിക്കാനായത്. 

എന്നാല്‍ ന്യൂട്രല്‍ വേദികളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴെല്ലാം ജയം ബാംഗ്ലൂരിനൊപ്പം നിന്നു. വാംങ്കഡെയ്ക്കും ചിന്നസ്വാമി സ്റ്റേഡിയത്തിനും പുറത്ത് ഇരുവരും 6 വട്ടം ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം ബാംഗ്ലൂരിനൊപ്പം നിന്നു. ഒരിക്കല്‍ ചെന്നൈയില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. 

ആദ്യ കിരീടമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ലക്ഷ്യമിടുന്നത്. ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്ന വര്‍ഷവുമാണ് ഇത്. ഇവിടെ ബാംഗ്ലൂരിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ് ലിക്ക് പ്രചോദനമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com