ഐപിഎല്‍ പൂരത്തിന് തിരിതെളിയുന്നു, ആദ്യ ജയം മുംബൈക്കോ ബാംഗ്ലൂരിനോ? 

ഫൈനല്‍ ഉള്‍പ്പെടെ 60 മത്സരങ്ങളാണ് സീസണിലുള്ളത്. ചെന്നൈയിലെ ചെപ്പോക്കിലാണ് ആദ്യ മത്സരം
കോഹ്‌ലി, രോഹിത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
കോഹ്‌ലി, രോഹിത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: പതിനാലാം ഐപിഎല്‍ സീസണ്‍ ഇന്ന് ആരംഭിക്കും. കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങിയെത്തുന്ന മുംബൈ ഇന്ത്യന്‍സും കന്നി കിരീടം  ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. 

ഫൈനല്‍ ഉള്‍പ്പെടെ 60 മത്സരങ്ങളാണ് സീസണിലുള്ളത്. ചെന്നൈയിലെ ചെപ്പോക്കിലാണ് ആദ്യ മത്സരം. 7.30ന് കളി ആരംഭിക്കും. മെയ് 30നാണ് ഫൈനല്‍.13ാം ഐപിഎല്‍ സീസണ്‍ അവസാനിച്ച് അഞ്ച് മാസം മാത്രം പിന്നിടുമ്പോഴാണ് അടുത്ത സീസണ്‍ എത്തുന്നത്. ചെപ്പോക്കിലെ പിച്ച് സ്പിന്നര്‍മാരെ തുണച്ചേക്കും എന്നാണ് സൂചന. സ്ലോ പിച്ചാണ് ഇവിടുത്തേത്. 

മുംബൈയാണ് ഇവിടെ ബാംഗ്ലൂരിനേക്കാള്‍ ഒരുപിടി മുന്‍പില്‍ നില്‍ക്കുന്നത്. രോഹിത് ശര്‍മ ബാറ്റിങ് നിരയെ നയിക്കുമ്പോള്‍ ഇഷാനും, സൂര്യകുമാറും, ഹര്‍ദിക്കും ക്രുനാലും മുംബൈയുടെ ബാറ്റിങ്ങിന്റെ ആഴം കൂട്ടുന്നു. ഇവര്‍ക്കൊപ്പം പൊള്ളാര്‍ഡും ചേരുമ്പോള്‍ അപകടകരമായ നിരയായി അത് മാറും. 

ബോള്‍ട്ടും, ബൂമ്രയുമാണ് പേസ് നിരയില്‍ മുംബൈയുടെ ആയുധങ്ങള്‍. ചെപ്പോക്കിലെ സ്ലോ പിച്ചില്‍ രാഹുല്‍ ചാഹറിന് ചെയ്യാന്‍ ഏറെയുണ്ടാവും. ബാംഗ്ലൂരിലേക്ക് വരുമ്പോള്‍ ദേവ്ദത്തിനൊപ്പം കോഹ് ലിയാവും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങുക. മാക്‌സ് വെല്ലിന്റെ പ്രകടനമാണ് ഇന്നത്തെ മത്സരത്തില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മറ്റൊന്ന്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com