ഇന്ന് ധോനിയും പന്തും നേര്‍ക്കു നേര്‍; ചെന്നൈ, ഡല്‍ഹി സാധ്യതാ ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്പോള്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലേക്കാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ
എംഎസ് ധോനി, റിഷഭ് പന്ത്/ഫയല്‍ ചിത്രം
എംഎസ് ധോനി, റിഷഭ് പന്ത്/ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ന് ധോനിയും റിഷഭ് പന്തും നേര്‍ക്കുനേര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്പോള്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലേക്കാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ. 

പേസര്‍മാരായ റബാഡ, നോര്‍ജെ എന്നിവര്‍ ഇല്ലാതെയാണ് ഡല്‍ഹി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷം ഏപ്രില്‍ ആറിന് മാത്രമാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തിയത്. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ വ്യവസ്ഥയാണ് ഇവിടെ ഡല്‍ഹിക്കും തിരിച്ചടിയായത്. ചെന്നൈയുടെ എന്‍ഗിഡിക്കും ആദ്യ മത്സരം നഷ്ടമാവും. 

കോവിഡ് നെഗറ്റീവായെങ്കിലും അക്‌സര്‍ പട്ടേലിന് ചെന്നൈക്കെതിരായ മത്സരം കളിക്കാനാവില്ല. ധോനി ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ധോനിയുടെ ബാറ്റിങ് പൊസിഷന്‍ ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാച്ച് പ്രാക്ടീസിലെ കുറവ് ചൂണ്ടി നിര്‍ണായക സമയങ്ങളില്‍ പോലും ബാറ്റിങ് പൊസിഷനില്‍ താഴെയാണ് ധോനി കഴിഞ്ഞ സീസണില്‍ ഇറങ്ങിയത്. 

ചെന്നൈ സാധ്യത ഇലവന്‍: മൊയിന്‍ അലി, ഡുപ്ലസിസ്, സുരേഷ് റെയ്‌ന, റായിഡു, ധോനി, രവീന്ദ്ര ജഡേജ, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, കെ ഗൗതം, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യതാ 11: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, സ്റ്റൊയ്‌നിസ്, ഹെറ്റ്മയര്‍, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, അമിത് മിശ്ര, ഇഷാന്ത് ശര്‍മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com