'ദാ ഇത് കാരണമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്; ഇനി ഹൈദരാബാദ് ടീമില്‍ കാണില്ല': മനീഷ് പാണ്ഡേക്കെതിരെ മുന്‍ താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലീരിന് എതിരായ മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് ചൂണ്ടി ഇതിനാലാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് നെഹ്‌റ പറയുന്നു
മനീഷ് പാണ്ഡേ/ഫോട്ടോ: ട്വിറ്റര്‍
മനീഷ് പാണ്ഡേ/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡേയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലീരിന് എതിരായ മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് ചൂണ്ടി ഇതിനാലാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് നെഹ്‌റ പറയുന്നു. 

ഇന്ത്യന്‍ ടീമില്‍ നിന്ന് മനീഷ് പുറത്താവാന്‍ കാരണം ഇതാണ്. എത്രനാള്‍ മുന്‍പാണ് മനീഷ് അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ, ഇഷന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മനീഷിനേക്കാള്‍ ബഹുദൂരം മുന്‍പോട്ട് പോയി. കാരണം അവരുടെ കളി വ്യത്യസ്തമാണ്. മനീഷിനേക്കാള്‍ നന്നായി അവര്‍ സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കുന്നു, നെഹ്‌റ പറഞ്ഞു. 

ഇവിടെ പുനര്‍വിചിന്തനം വേണ്ടതുണ്ട്. ചെറിയ സ്‌കോറുകളുടെ കളികളില്‍ വില്യംസണിന്റെ മൂല്യം ഇരട്ടിയാവുന്നു. നിലയുറപ്പിച്ചതിന് ശേഷം കളി ഫിനിഷ് ചെയ്യാന്‍ പാകത്തില്‍ കളിക്കാരെയാണ് അവര്‍ക്ക് ഇനി വണ്ടത്. ഇന്ന് മുതല്‍ മനീഷ് യാദവ് പ്ലേയിങ് ഇലവനില്‍ ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ് എന്നാണ് അജയ് ജഡേജ പ്രതികരിച്ചത്. 

ബാംഗ്ലൂരിന് എതിരായ കളിയില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സ് ആണ് മനീഷ് പാണ്ഡേ നേടിയത്. മോശം ഷോട്ട് കളിച്ച് മനീഷ് പാണ്ഡേ വിക്കറ്റ് കളഞ്ഞതിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കളിയില്‍ ഹൈദരാബാദ് ആറ് റണ്‍സിന് തോറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com