2 പോയിന്റോടെ 6 ടീമുകള്‍, അവരില്‍ ഒന്നാമത് ചെന്നൈ; ഓറഞ്ച് ക്യാപ്പില്‍ ആധിപത്യം തുടര്‍ന്ന് നിതീഷ് റാണ 

പഞ്ചാബിനെതിരായ ജയവും നെറ്റ്‌റണ്‍റേറ്റിലെ മുന്‍തൂക്കവുമാണ് രണ്ടാം സ്ഥാനം പിടിക്കാന്‍ ചെന്നൈയെ തുണച്ചത്
പഞ്ചാബ് കിങ്‌സിന് എതിരെ മൊയിന്‍ അലിയുടെ ബാറ്റിങ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
പഞ്ചാബ് കിങ്‌സിന് എതിരെ മൊയിന്‍ അലിയുടെ ബാറ്റിങ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

പിഎല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബിനെതിരായ ജയവും നെറ്റ്‌റണ്‍റേറ്റിലെ മുന്‍തൂക്കവുമാണ് രണ്ടാം സ്ഥാനം പിടിക്കാന്‍ ചെന്നൈയെ തുണച്ചത്. 

2 കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി രണ്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. ആറ് ടീമുകളാണ് ഇപ്പോള്‍ രണ്ട് പോയിന്റുമായി പട്ടികയിലുള്ളത്. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ ചെന്നൈയാണ് മുന്‍പില്‍. ആദ്യ രണ്ട് കളിയില്‍ രണ്ടും ജയിച്ച ആര്‍സിബിയാണ് ഒന്നാം സ്ഥാനത്ത്. 

ഒരു ജയം പോലും ഇതുവരെ നേടാന്‍ കഴിയാത്ത ഹൈദരാബാദ് അവസാന സ്ഥാനത്തും. ഓറഞ്ച് ക്യാപ്പ് നിതീഷ് റാണയുടെ പക്കല്‍ തന്നെ തുടരുന്നു. രണ്ട് കളിയില്‍ നിന്ന് നേടിയ രണ്ട് അര്‍ധ ശതകങ്ങളോടെ 137 റണ്‍സ് ആണ് മനീഷ് പണ്ഡേയുടെ പേരിലുള്ളത്.

രാജസ്ഥാന്റെ ആദ്യ കളിയില്‍ മുന്‍പില്‍ നിന്ന് നയിച്ച് നേടിയ സെഞ്ചുറിയോടെ സഞ്ജു സാംസണാണ് രണ്ടാം സ്ഥാനത്ത്. 99 റണ്‍സോടെ മനീഷ് പാണ്ഡേ മൂന്നാമതും, 98 റണ്‍സോടെ മാക്‌സ് വെല്‍ നാലാം സ്ഥാനത്തുമാണ്. 

7 വിക്കറ്റോടെ ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളിലാണ് പര്‍പ്പിള്‍ ക്യാപ്പ്. 6 വിക്കറ്റോടെ റസല്‍ രണ്ടാമതും 5 വിക്കറ്റോടെ ആവേഷ് ഖാന്‍ മൂന്നാം സ്ഥാനത്തുമാണ്. നാല് വിക്കറ്റ്  വീതം വീഴ്ത്തി ക്രിസ് വോക്‌സും, റാഷിദ് ഖാനും നാലും അഞ്ചും സ്ഥാനങ്ങളില്‍. 

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതില്‍ ഒന്നാം സ്ഥാനത്ത് സഞ്ജു തുടരുന്നു. 7 സിക്‌സ് ആണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. ആറ് സിക്‌സോടെ നിതീഷ് റാണ രണ്ടാം സ്ഥാനത്ത്. 186.36 സ്‌ട്രൈക്ക് റേറ്റോടെ മുന്‍പില്‍ സഞ്ജുവുണ്ട്. മാക്‌സ് വെല്ലിന്റെ പേരിലാണ് സീസണിലെ ഇതുവരെയുള്ള കൂറ്റന്‍ സിക്‌സ്. പറന്നത് 100 മീറ്റര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com