കത്തിക്കയറി മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ച് പൊള്ളാര്‍ഡ്; സണ്‍റൈസേഴ്‌സിന് ലക്ഷ്യം 151 റണ്‍സ്

കത്തിക്കയറി മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ച് പൊള്ളാര്‍ഡ്; സണ്‍റൈസേഴ്‌സിന് ലക്ഷ്യം 151 റണ്‍സ്
ഇഷാൻ കിഷനെ പുറത്താക്കിയ മുജീബ് റഹ്മാനെ അഭിനന്ദിക്കുന്ന സഹതാരം റാഷിദ് ഖാൻ/ ട്വിറ്റർ
ഇഷാൻ കിഷനെ പുറത്താക്കിയ മുജീബ് റഹ്മാനെ അഭിനന്ദിക്കുന്ന സഹതാരം റാഷിദ് ഖാൻ/ ട്വിറ്റർ

ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 151 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 

മികച്ച തുടക്കത്തിലൂടെ മുന്നേറിയ മുംബൈയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് വരുതിയില്‍ നിര്‍ത്തുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ കത്തിക്കയറലാണ് സ്‌കോര്‍ 150ല്‍ എത്തിച്ചത്. 

മുംബൈയ്ക്കായി ക്വിന്റന്‍ ഡി കോക്ക് 39 പന്തില്‍ 40 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 25 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 32 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് (10), ഇഷാന്‍ കിഷന്‍ (12), ഹര്‍ദ്ദിക് പാണ്ഡ്യ (ഏഴ്) എന്നിവര്‍ പെട്ടെന്ന് മടങ്ങി. 

പൊള്ളാര്‍ഡ് 22 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 35 റണ്‍സ് വാരി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ പൊള്ളാര്‍ഡ് സിക്‌സ് തൂക്കിയാണ് സ്‌കോര്‍ 150ല്‍ എത്തിച്ചത്. ക്രുണാല്‍ പാണ്ഡ്യ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. 

സണ്‍റൈസേഴ്‌സിനായി വിജയ് ശങ്കര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com