ബാംഗ്ലൂര്‍ കിരീടം നേടിയാല്‍ ഞാന്‍ തലകറങ്ങി വീണേക്കും: ഡിവില്ലിയേഴ്‌സ് 

ഐപിഎല്‍ കിരീടത്തിലേക്ക് എത്തുന്ന നിമിഷം എങ്ങനെയാവും ഞങ്ങള്‍ പ്രതികരിക്കുക എന്നറിയില്ലെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഡിവില്ലിയേഴ്‌സ്/ഫയല്‍ ചിത്രം
ഡിവില്ലിയേഴ്‌സ്/ഫയല്‍ ചിത്രം

ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ കിരീടം നേടിയാല്‍ താന്‍ തലകറങ്ങി വീഴുമെന്ന് ഡിവില്ലിയേഴ്‌സ്. ഐപിഎല്‍ കിരീടത്തിലേക്ക് എത്തുന്ന നിമിഷം എങ്ങനെയാവും ഞങ്ങള്‍ പ്രതികരിക്കുക എന്നറിയില്ലെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

കിരീടം നേടണം എന്നാണ്. കിരീടം നേടിയാല്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ഞാന്‍ ചിലപ്പോള്‍ തലകറങ്ങി വീണേക്കാം. കിരീടം നേടിയ വ്യക്തികളോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. കിരീടം നേടുന്ന ആ നിമിഷം അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന പല കാര്യങ്ങളുമുണ്ട് എന്ന് ബോധ്യപ്പെടുമെന്നാണ് ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞത്...

ടീമിനുള്ളിലെ അടുപ്പങ്ങള്‍, പല പല സാഹചര്യങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ ടൂര്‍മെന്റായ ഐപിഎല്ലിന്റെ ഭാഗമാവുക എന്നത്...ഇവിടെ വെച്ചുണ്ടായ സൗഹൃദങ്ങള്‍ കിരീടങ്ങളേക്കാള്‍ വലുതാണ്. എങ്കിലും കള്ളം പറയുന്നില്ല, കിരീടം നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ടൂര്‍ണമെന്റില്‍ സ്വന്തം മൈതാനും ശക്തി കേന്ദ്രമായി വളര്‍ത്തിയെടുത്ത ടീമുകള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിടുന്നത് എന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇത്തവണ ബാലന്‍സ് ആയാണ് കാര്യങ്ങള്‍ പോവുന്നത്. എല്ലാ ടീമുകള്‍ക്കും കാര്യങ്ങള്‍ ഒരുപോലെ. വ്യത്യസ്ത സാഹചര്യങ്ങളോട് എല്ലാവരും ഇണങ്ങണം. ഒരേ ഗ്രൗണ്ടില്‍ പല പല ടീമുകളെ നേരിടുന്നു. ഇവിടെ ഏറ്റവും മികച്ച ടീമാണ് ഒന്നാമത് എത്തുക, ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com