ഓറഞ്ച് ക്യാപ്പ് ധവാന്‍ ഇങ്ങെടുത്തു; സിക്‌സില്‍ സഞ്ജുവിനെ മറികടന്ന് ദീപക് ഹൂഡ

പഞ്ചാബിനെതിരായ കളിക്ക് പിന്നാലെ ഓറഞ്ച് ക്യാപ്പ് കൈക്കലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
ശിഖര്‍ ധവാന്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

മുംബൈ: പഞ്ചാബിനെതിരായ കളിക്ക് പിന്നാലെ ഓറഞ്ച് ക്യാപ്പ് കൈക്കലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 186 റണ്‍സ് ആണ് ധവാന്‍ ഇതുവരെ നേടിയത്. 

പഞ്ചാബിനെതിരെ 49 പന്തില്‍ നിന്ന് 92 റണ്‍സ് അടിച്ചെടുത്ത ധവാനാണ് ഡല്‍ഹിക്ക് അനായാസ ജയം നല്‍കിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മാക്‌സ്‌വെല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്കും എത്തി. 49 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും പറത്തി 78 റണ്‍സ് ആണ് മാക്‌സ് വെല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയത്. 

176 റണ്‍സ് ആണ് മൂന്ന് ഇന്നിങ്‌സില്‍ നിന്ന് മാക്‌സ് വെല്‍ വാരിക്കൂട്ടിയത്. 157 റണ്‍സുമായി കെ എല്‍ രാഹുലാണ് മൂന്നാം സ്ഥാനത്ത്. കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. കളിച്ച മൂന്ന് കളിയിലും ജയിച്ച ഒരേയൊരു ടീമാണ് ഇപ്പോള്‍ ആര്‍സിബി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളില്‍ തന്നെയാണ് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ്. മൂന്ന് കളിയില്‍ നിന്ന് 9 വിക്കറ്റാണ് ഹര്‍ഷലിന്റെ കയ്യിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ചഹര്‍ മൂന്ന് കളിയില്‍ നിന്ന് വീഴ്ത്തിയത് ഏഴ് വിക്കറ്റ്. 

ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ താരങ്ങള്‍ ദീപക് ഹൂഡ ഒന്നാമത് എത്തി. മൂന്ന് കളിയില്‍ നിന്ന് ദീപക് ഹൂഡ നേടിയത് എച്ച് സിക്‌സ്. എട്ട് സിക്‌സുകള്‍ തന്നെ പറത്തി മാക്‌സ് വെല്‍ രണ്ടാമതും, ഏഴ് സിക്‌സുമായി സഞ്ജു മൂന്നാമതുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com