'ജീവിതത്തില്‍ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്‍സി'; മോര്‍ഗനെതിരെ ഗൗതം ഗംഭീര്‍ 

. ജീവിതത്തില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശവും പരിഹാസ്യവുമായ നായകത്വമാണ് മോര്‍ഗന്റേത് എന്ന് ഗംഭീര്‍ പറഞ്ഞു
ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം
ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം

ചെന്നൈ: തുടരെ രണ്ടാം തോല്‍വിയിലേക്ക് കൊല്‍ക്കത്ത വീണതിന് പിന്നാലെ നായകന്‍ മോര്‍ഗനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ജീവിതത്തില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശവും പരിഹാസ്യവുമായ നായകത്വമാണ് മോര്‍ഗന്റേത് എന്ന് ഗംഭീര്‍ പറഞ്ഞു. 

എന്റെ ജീവിതത്തില്‍ തന്നെ ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ കണ്ടിട്ടില്ല. വാക്കുകള്‍ കൊണ്ട് അത് വിശദീകരിക്കാന്‍ ആവില്ല. ബാംഗ്ലൂരിന്റെ രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് മോര്‍ഗന്‍ വീണ്ടുമൊരു ഓവര്‍ നല്‍കിയില്ല. 

വരുണിന് വീണ്ടും ഓവര്‍ നല്‍കിയിരുന്നു എങ്കില്‍ പവര്‍പ്ലേയില്‍ തന്നെ മത്സരം കൊല്‍ക്കത്തയുടെ കൈകളിലെത്തിയാനെ. മൂന്നാം വിക്കറ്റ് വരുണ്‍ ചക്രവര്‍ത്തി പവര്‍പ്ലേയില്‍ വീഴ്ത്തുകയോ, ആ സമയം മാക്‌സ് വെല്ലിനെ പുറത്താക്കുകയോ ചെയ്തിരുന്നു എങ്കില്‍ ബാംഗ്ലൂരിന്റെ കൈകളില്‍ നിന്ന് കളി അവിടെ നഷ്ടമായാനെ, ഗംഭീര്‍ പറഞ്ഞു. 

ഇന്ത്യന്‍ നായകന്മാരില്‍ ആരെങ്കിലുമാണ് അത്തരം ഒരു മണ്ടത്തരം കാണിച്ചത് എങ്കില്‍ വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നാനെ. ഇന്ത്യന്‍ നായകന്മാരല്ല അങ്ങനെ ചെയ്തത് എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി. മൂന്ന് ഓവറിലേക്ക് കളി എത്തിയപ്പോഴേക്കും ബാംഗ്ലൂര്‍ 9-2 എന്ന നിലയില്‍ വീണിരുന്നു. എന്നാല്‍ മാക്‌സ് വെല്ലും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ബാംഗ്ലൂരിന്റെ പക്കല്‍ നിന്ന് കളി തട്ടിയെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com