കമിന്‍സിന്റെ താണ്ഡവം പാഴായി; ത്രില്ലറില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് ധോനിയും കൂട്ടരും

വലിയ വിജയ ലക്ഷ്യത്തിന്റെ സമ്മര്‍ദത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് ഓവറില്‍ 31-5ലേക്ക് തകര്‍ന്നിരുന്നു
പാറ്റ് കമിന്‍സ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
പാറ്റ് കമിന്‍സ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

വാങ്കഡെ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടരെ മൂന്നാം ജയം. 220 റണ്‍സ് കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 202 റണ്‍സിന് ഓള്‍ഔട്ടായി. ചെന്നൈക്ക് 18 റണ്‍സ് ജയം. 

വലിയ വിജയ ലക്ഷ്യത്തിന്റെ സമ്മര്‍ദത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് ഓവറില്‍ 31-5ലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ 24 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്കും 22 പന്തില്‍ നിന്ന് മൂന്ന് ഫോറും ആറ് സിക്‌സും പറത്തി 54 റണ്‍സ് നേടി റസലും 34 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും പറത്തി 66 റണ്‍സ് എടുത്ത് കമിന്‍സും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കി. 

പാറ്റ് കമിന്‍സ് പുറത്താവാതെ നിന്ന് തകര്‍ത്തടിച്ചെങ്കിലും വേണ്ട പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. ചെന്നൈക്ക് വേണ്ടി ദീപക് ചഹര്‍ നാല് വിക്കറ്റുമായി നിറഞ്ഞു. എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ഋതുരാജും ഡുപ്ലസിസും ചേര്‍ന്ന് നല്‍കിയത്. സീസണില്‍ ആദ്യമായി ഫോമിലേക്ക് എത്തിയ റുതുരാജ് 42 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും പറത്തി 64 റണ്‍സ് നേടി. 

60 പന്തില്‍ നിന്ന് 9 ഫോറും നാല് സിക്‌സും പറത്തി ഡുപ്ലസിസ് പുറത്താവാതെ നിന്നു. 12 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചെടുത്ത് മൊയിന്‍ അലി സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ധോനി 8 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും പറത്തി 17 റണ്‍സ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com