കോഹ്‌ലിയെ മുന്‍പില്‍ നിര്‍ത്തി ദേവ്ദത്തിന്റെ ഷോ; രാജസ്ഥാനെതിരെ വമ്പന്‍ ജയം  

സീസണിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് ദേവ്ദത്ത് ബാറ്റ് വീശുകയും നായകന്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതോടെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം
വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍
വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍

വാങ്കഡെ: സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് മുകളില്‍ നിറഞ്ഞാടി കോഹ് ലിയും കൂട്ടരും. സീസണിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് ദേവ്ദത്ത് ബാറ്റ് വീശുകയും നായകന്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതോടെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം. 

രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം 21 പന്തുകള്‍ ശേഷിക്കെ, വിക്കറ്റ് നഷ്ടമില്ലാതെ രാജസ്ഥാന്‍ മറികടന്നു. 52 പന്തില്‍ നിന്ന് 11 ഫോറും ആറ് സിക്‌സും പറത്തിയാണ് ദേവ്ദത്ത് 101 റണ്‍സ് കണ്ടെത്തിയത്. 

വിരാട് കോഹ് ലി 47 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 72 റണ്‍സ് നേടി. ഇതോടെ സീസണില്‍ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ്. കളിച്ച നാലിലും ജയം പിടിച്ച് 8 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇവര്‍. 

4 കളിയില്‍ നിന്ന് ഒരു ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ ഓപ്പണിങ് സഖ്യം ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഒരുസമ.ം 43-4 എന്ന നിലയിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. 

റയാന്‍ പരാഗും ശിവം ദുബെയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇവിടെ രാജസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദുബെ 46 റണ്‍സും പരാഗ് 25 റണ്‍സും നേടി. 23 പന്തില്‍ 40 റണ്‍സുമായി തെവാതിയയുടെ കാമിയോ എത്തിയതോടെ രാജസ്ഥാന്‍ വാങ്കഡെയിലെ ശരാശരി സ്‌കോറിലേക്ക് എത്തി. എന്നാല്‍ ബാംഗ്ലൂരിന്റെ ബാറ്റിങ് കരുത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പാകത്തിലുള്ള സ്‌കോറായിരുന്നില്ല അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com