അര്‍ധ ശതകം കുഞ്ഞ് വാമികയ്ക്ക്; ബേബി സെലിബ്രേഷനുമായി കോഹ്‌ലി

സെഞ്ചുറി നേടി ശ്രദ്ധ പിടിച്ചത് ദേവ്ദത്ത് ആണെങ്കിലും കോഹ് ലിയുടെ ബേബി സെലിബ്രേഷന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു
അര്‍ധ ശതകം നേടിയതിന് ശേഷം കോഹ്‌ലിയുടെ സെലിബ്രേഷന്‍/വീഡിയോ ദൃശ്യം
അര്‍ധ ശതകം നേടിയതിന് ശേഷം കോഹ്‌ലിയുടെ സെലിബ്രേഷന്‍/വീഡിയോ ദൃശ്യം

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ അര്‍ധ ശതകം മകള്‍ വാമികയ്ക്ക് സമര്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. കുഞ്ഞിനെ കയ്യിലിരുത്തിയാട്ടുന്നത് പോലെയാണ് ബാറ്റുമായി കോഹ് ലി അര്‍ധ ശതകം ആഘോഷിച്ചത്. 

സെഞ്ചുറി നേടി ശ്രദ്ധ പിടിച്ചത് ദേവ്ദത്ത് ആണെങ്കിലും കോഹ് ലിയുടെ ബേബി സെലിബ്രേഷന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. 47 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 72 റണ്‍സ് ആണ് കോഹ് ലി നേടിയത്. 

സീസണിലെ തുടരെ നാലാം ജയത്തിലേക്കും ബാംഗ്ലൂരിനെ കോഹ് ലി എത്തിച്ചു. ബാംഗ്ലൂര്‍ മാത്രമാണ് സീസണില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്‍പോട്ട് പോവുന്നത്. ഞായറാഴ്ച ചെന്നൈക്കെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത കളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com