എത്ര നേരം സാധിക്കുമോ അത്രയും സമയം ക്രീസില്‍  നില്‍ക്കാനാണ് ശ്രമിച്ചത്; ചെയ്‌സിങ് തന്ത്രം പറഞ്ഞ് ദേവ്ദത്ത് പടിക്കല്‍ 

കോഹ്‌ലിയുമായി 181 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിറന്നപ്പോള്‍ ദേവ്ദത്ത് പടിക്കലായിരുന്നു കൂടുതല്‍ ആക്രമണകാരി
ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍
ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: കോഹ്‌ലിയുമായി 181 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിറന്നപ്പോള്‍ ദേവ്ദത്ത് പടിക്കലായിരുന്നു കൂടുതല്‍ ആക്രമണകാരി. എന്നാല്‍ പരസ്പരം സഹായിച്ച് കളിക്കുക എന്നതാണ് ഇരുവരും ക്രീസില്‍ ചെയ്തത് എന്ന് ദേവ്ദത്ത് പറയുന്നു. 

സ്‌ട്രൈക്ക് വേണ്ടവിധം കൈമാറി പരസ്പരം സഹായിച്ച് കളിക്കാനായി. മുന്‍പോട്ട് പോകുംതോറും കൂടുതല്‍ മെച്ചപ്പെട്ട് വന്നു. എത്രനേരം ക്രീസില്‍ നില്‍ക്കാനാവുമോ അത്രയും നേരം നില്‍ക്കാനാണ് ശ്രമിച്ചത്. കളി ഫിനിഷ് ചെയ്യുക എന്നതില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. 

എത്ര വേഗത്തില്‍ ജയം പിടിക്കാന്‍ പറ്റുമോ അത്രയും വേഗത്തില്‍ ജയിക്കാനാണ് ശ്രമിച്ചത്. സെഞ്ചുറിയെ കുറിച്ച് അവിടെ ഞാന്‍ ചിന്തിച്ചില്ല. കളി നമ്മള്‍ ജയിക്കും എന്ന് ഉറപ്പാക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. കോഹ് ലിയോട് ഞാന്‍ പറഞ്ഞതും അതാണ്. കാരണം നമ്മള്‍ ജയിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

52 പന്തില്‍ നിന്നാണ് 11 ഫോറും ആറ് സിക്‌സും പറത്തി ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സ് നേടിയത്. ബാംഗ്ലൂര്‍ ചെയ്‌സിങ്ങിന്റെ ആദ്യ 10 ഓവറില്‍ ദേവ്ദത്ത് 36 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ സമയം 24 പന്തില്‍ നിന്ന്് 26 റണ്‍സ് ആണ് കോഹ് ലി നേടിയത്. 

രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം 10 വിക്കറ്റും കയ്യില്‍ വെച്ചാണ് ബാംഗ്ലൂര്‍ മറികടന്നത്. 16.3 ഓവര്‍ മാത്രമാണ് ചെയ്‌സിങ് പൂര്‍ത്തിയാക്കാന്‍ ബാംഗ്ലൂരിന് വേണ്ടിവന്നത്. ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ നാലാം ജയമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com