കുറഞ്ഞ സ്‌കോറുകളില്‍ അതൃപ്തി; ചെന്നൈ പിച്ചിനെ വിമര്‍ശിച്ച് ബെന്‍ സ്റ്റോക്ക്‌സ്‌

ചെപ്പോക്കിലെ പിച്ചിനെതിരെ വിമര്‍ശനവുമായി അജിത് അഗാര്‍ക്കറും രംഗത്തെത്തിയിരുന്നു
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം

ചെന്നൈ: ചെന്നൈയിലെ ഐപിഎല്ലിനൊരുക്കിയ പിച്ചിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. ടൂര്‍ണമെന്റ് മുന്‍പോട്ട് പോകുംതോറും ചെപ്പോക്കിലെ പിച്ചിന്റെ നിലവാരം മോശമാകില്ല എന്ന് പ്രതീക്ഷിക്കുന്നതായി ഹോപ്പ് പറഞ്ഞു. 

വിക്കറ്റ് മോശമായതിനാലാണ് 160-170ലേക്ക് എത്തേണ്ട സ്‌കോര്‍ 130-140ലേക്ക് വീഴുന്നത് എന്നും സ്‌റ്റോക്ക്‌സ് പറഞ്ഞു. ചെപ്പോക്കിലെ പിച്ചിനെതിരെ വിമര്‍ശനവുമായി അജിത് അഗാര്‍ക്കറും രംഗത്തെത്തിയിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും പിച്ച് മോശമാവുകയാണ്. ഇത് മത്സരം വണ്‍ സൈഡ് ആവുന്നതായും അഗാര്‍ക്കര്‍ ചൂണ്ടിക്കാണിച്ചു. 

14ാം ഐപിഎല്‍ സീസണില്‍ 9 കളിയാണ് ഇതുവരെ ചെപ്പോക്കില്‍ നടന്നത്. ഇവിടെ രണ്ട് കളിയില്‍ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം 170ന് മുകളില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ 204 റണ്‍സും ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത 187 റണ്‍സ് നേടിയതുമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com