'ഇനിയും ഇഷന്‍ കിഷനെ മൂന്നാമനാക്കുന്നത് നിര്‍ത്തണം'; മുംബൈയുടെ പിഴവ് ചൂണ്ടി സെവാഗ്‌

മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാതിരുന്നത് മുംബൈക്ക് വലിയ തിരിച്ചടിയായെന്നാണ് സെവാഗ് പറയുന്നത്
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: പഞ്ചാബിനോട് 9 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈയെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാതിരുന്നത് മുംബൈക്ക് വലിയ തിരിച്ചടിയായെന്നാണ് സെവാഗ് പറയുന്നത്. 

സൂര്യകുമാറിന്റെ ഇപ്പോഴത്തെ ഫോം, നേരത്തെ അര്‍ധ ശതകം നേടിയിരുന്നു. മാത്രമല്ല, പവര്‍പ്ലേ കൂടുതല്‍ പ്രയോജനപ്പെടുത്തി കളിക്കാനും സൂര്യകുമാറിന് സാധിക്കും. നേരത്തെ വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ നല്ല അവസരങ്ങള്‍ മൂന്നാം സ്ഥാനത്ത് ഇറക്കുന്നതിലൂടെ സൂര്യക്ക് ലഭിച്ചാനെ, സെവാഗ് പറഞ്ഞു. 

കഴിഞ്ഞ നാല് കളിയില്‍ റണ്‍സ് കണ്ടെത്താതിരുന്ന കളിക്കാരനെയാണ് നിങ്ങള്‍ മൂന്നാമത് ഇറക്കിയത്. റണ്‍സ് കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ 2-3 വിക്കറ്റ് പെട്ടെന്ന് വീണ് കഴിയുമ്പോള്‍ ഫോമില്‍ വരുന്ന ബാറ്റ്‌സ്മാനെ അത് സമ്മര്‍ദത്തിലാക്കും, സെവാഗ് ചൂണ്ടിക്കാണിച്ചു. 

15-16 ഓവര്‍ വരെ രോഹിത്തും സൂര്യയും ബാറ്റ് ചെയ്തു എന്നത് മാത്രമാണ് ഇവിടെ നല്ലതായി എടുത്ത് പറയാനുള്ളത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തങ്ങളുടെ ബിഗ് ഹിറ്റര്‍മാര്‍ ഭയമില്ലാതെ കളിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത് സംഭവിച്ചില്ലെന്നും സെവാഗ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com