കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത 

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയതായി ഐസിസി
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം/ഫയല്‍ ചിത്രം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം/ഫയല്‍ ചിത്രം

ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയതായി ഐസിസി. ഈ ആറ് ടീമുകള്‍ കൂടാതെ രണ്ട് ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവും. 

മറ്റ് രണ്ട് ടീമുകള്‍ ഏതെന്ന് യോഗ്യതാ റൗണ്ട് മത്സരങ്ങളിലൂടെ ആയിരിക്കും തീരുമാനിക്കുക. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയവര്‍. 

ഐസിസി വനിതാ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ആറ് ടീമുകളെ തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷം ജൂലൈ 28 മുതല്‍ ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തി 2019ല്‍ പ്രഖ്യാപനം വന്നിരുന്നു. 

ഇത് രണ്ടാം വട്ടമാണ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാവുന്നത്. 1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഏകദിന ക്രിക്കറ്റ് ഉള്‍പ്പെടുത്തി. അന്ന് സൗത്ത് ആഫ്രിക്കയാണ് സ്വര്‍ണം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com