'അതുപോലൊരു കളിക്കാരനെ ഏതൊരു ക്യാപ്റ്റനും ആ​ഗ്രഹിക്കും'; സഹതാരത്തെ ചൂണ്ടി സുരേഷ് റെയ്ന

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും നിറയുന്ന സഹതാരത്തെ പുകഴ്ത്തിയാണ് റെയ്ന എത്തുന്നത്
സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം
സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം

ന്യൂഡൽഹി: ഏതൊരു ക്യാപ്റ്റനും തന്റെ ടീമിലുണ്ടായിരുന്നു എങ്കിൽ എന്ന് ആ​ഗ്രഹിച്ച് പോവുന്ന താരമാണ് സുരേഷ് റെയ്നയെന്ന് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും നിറയുന്ന സഹതാരത്തെ പുകഴ്ത്തിയാണ് റെയ്ന എത്തുന്നത്. 

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന പേരിലേക്ക് എത്താനുള്ള പാതയിലാണ് ജഡേജ. അസാമാന്യ പ്രകടനമാണ് ഈ സീസണിൽ ജഡേജയിൽ നിന്ന് വരുന്നത്. വളരെ ആസ്വദിച്ചാണ് ജഡേജ ഫീൽഡ് ചെയ്യുന്നത്. ഫീൽഡ് ചെയ്യുമ്പോഴുള്ള ജഡേജയുടെ സമീപനം എനിക്കേറെ ഇഷ്ടമാണ്, റെയ്ന പറഞ്ഞു. 

ഒരു ഡെലിവറി കൊണ്ടോ, സിക്സ് കൊണ്ടോ ത്രോ കൊണ്ടോ കളിയുടെ ​ഗതി തിരിക്കാൻ പ്രാപ്തനായ കളിക്കാരനാണ് ജഡേജ. തനിക്ക് അനുകൂലമായ സാഹചര്യങ്ങൾ അല്ലെങ്കിൽ പോലും പെട്ടെന്ന് കളിയുടെ ​ഗതി തിരിക്കാൻ ജഡേജയ്ക്ക് കഴിയും  അതാണ് ജഡേജ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതൊരു ക്യാപ്റ്റനും ആ​ഗ്രഹിച്ച് പോകുന്ന തരം കളിക്കാരനാണ് ജഡേജ.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മൂന്ന് മേഖലകളിലും ജഡേജ തിളങ്ങുന്നു. ഇതിന് സാധിക്കുന്ന അപൂർവം ചില കളിക്കാരിൽ ഒരാളാണ് ജഡേജയെന്നും റെയ്ന പറഞ്ഞു. ‌ഏറ്റവും ഒടുവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മേൽ ആധികാരിക ജയം നേടിയാണ് ചെന്നൈ വിജയ തേരോട്ടം തുടരുന്നത്. ചെന്നൈയുടെ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ് ഇത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കും എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com