മധ്യനിരയുടെ താളമില്ലായ്മയിൽ വലഞ്ഞ് മുംബൈ ഇന്ത്യൻസ്, ഇന്ന് സഞ്ജുവിന്റ രാജസ്ഥാന് എതിരെ

കഴിഞ്ഞ കളിയിൽ കൊൽക്കത്തയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നത്
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ന്യൂഡൽഹി: ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ. കഴിഞ്ഞ കളിയിൽ കൊൽക്കത്തയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നത്. മധ്യനിര ബാറ്റിങ്ങിലെ പ്രശ്നങ്ങളിൽ വലഞ്ഞാണ് മുംബൈ ഇന്ത്യൻസിന്റെ വരവ്. 

കഴിഞ്ഞ രണ്ട് കളിയിലും മുംബൈ തോറ്റിരുന്നു. പഞ്ചാബിനെതിരെ നേരിട്ട 9 വിക്കറ്റിന്റെ തോൽവി നിലവിലെ ചാമ്പ്യന്മാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കളിച്ച 5 കളിയിൽ രണ്ടെണ്ണത്തിൽ മാത്രമാണ് മുംബൈക്ക് ജയം നേടാനായത്. രാജസ്ഥാനും 2 കളികൾ ജയിച്ചപ്പോൾ മൂന്ന് വട്ടം തോൽവിയിലേക്ക് വീണു. 

ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്നതാണ് ഡൽഹിയിലെ പിച്ച്. ഹർദിക്,ക്രുനാൽ, പൊള്ളാർഡ് എന്നിവർ താളം കണ്ടെത്താത്തതാണ് മുംബൈയെ വലക്കുന്നത്. ബൂമ്രയും മുംബൈക്ക് വേണ്ടി പ്രതീക്ഷിച്ച കളി പുറത്തെടുക്കുന്നില്ല. 5 കളിയിൽ നിന്ന് സ്റ്റാർ പേസർ ഇതുവരെ വീഴ്ത്തിയത് നാല് വിക്കറ്റ്. 

രാജസ്ഥാൻ ബട്ട്ലറിനൊപ്പം യശസ്വിയെ തന്നെ ഓപ്പണിങ്ങിൽ ഇറക്കാനാണ് സാധ്യത. കഴിഞ്ഞ കളിയിൽ തുടരെ ബൗണ്ടറികൾ നേടി പോസിറ്റീവ് ക്രിക്കറ്റ് യശസ്വിയിൽ നിന്ന് വന്നിരുന്നു. സ്ഥിരതയോടെ ബാറ്റ് വീശാൻ സഞ്ജുവിനും വിക്കറ്റ് നഷ്ടപ്പെടുത്താതെ നിന്ന് കളിക്കാൻ രാജസ്ഥാനും കഴിഞ്ഞാൽ തുടരെ രണ്ടാം ജയത്തിലേക്ക് രാജസ്ഥാന് എത്താം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com