സഞ്ജുവും കൂട്ടരും പ്രതിരോധിക്കേണ്ടത് 172 റൺസ്; രണ്ടും കൽപ്പിച്ച് രോഹിത്തും സംഘവും

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജുവും കൂട്ടരും നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 171 റൺസ്
സഞ്ജു സാംസൺ/ഫോട്ടോ: രാജസ്ഥാൻ റോയൽസ്, ട്വിറ്റർ
സഞ്ജു സാംസൺ/ഫോട്ടോ: രാജസ്ഥാൻ റോയൽസ്, ട്വിറ്റർ

ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിന് മുൻപിൽ 172 റൺസ് വിജയ ലക്ഷ്യം വെച്ച് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജുവും കൂട്ടരും നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 171 റൺസ്. 

ബട്ട്ലറും, യശസ്വി ജയ്സ്വാളും രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ കളിക്കാനായത് രാജസ്ഥാന് ആശ്വാസമായി. കരുതലോടെയായിരുന്നു ബട്ട്ലറിന്റെ തുടക്കം. യശസ്വി ആക്രമിക്കാൻ കൂടുതൽ മുന്നിട്ടിറങ്ങി. 32 പന്തിൽ നിന്ന് 3 വീതം ഫോറും സിക്സും പറത്തി 41 റൺസ് എടുത്താണ് ബട്ട്ലർ മടങ്ങിയത്. യശസ്വി 20 പന്തിൽ നിന്ന് രണ്ട് വീതം ഫോറും സിക്സും പറത്തി 32 റൺസ് നേടി. 

ഇന്നിങ്സ് അധികം നീണ്ടില്ലെങ്കിലും സഞ്ജു 27 പന്തിൽ നിന്ന് 5 ബൗണ്ടറിയുടെ അകമ്പടിയോടെ 42 റൺസ് നേടി.ദുബെ 31 പന്തിൽ നിന്ന് നേടിയത് 35 റൺസ്. രാഹുൽ ചഹർ 2 വിക്കറ്റ് വീഴ്ത്തി. ബോൾട്ടും ബൂമ്രയും ഓരോ വിക്കറ്റ് വീതവും. 4 ഓ‌വറിൽ ബൂമ്ര വഴങ്ങിയത് 15 റൺസ് മാത്രമാണ്. 5 കളിയിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് ജയവുമായാണ് ഇരു ടീമിന്റേയും നിൽപ്പ്. എന്നാൽ നെറ്റ്റൺറേറ്റിന്റെ ബലത്തിൽ മുംബൈ നാലാമത് നിൽക്കുന്നു. രാജസ്ഥാൻ ഏഴാം സ്ഥാനത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com