സഹതാരത്തോട് ക്രുനാൽ പാണ്ഡ്യയുടെ മോശം പെരുമാറ്റം; അഹങ്കാരമെന്ന് ആരാധകർ(വിഡിയോ)

ക്രീസിൽ നിൽക്കുന്നതിന് ഇടയിൽ സഹതാരത്തോട് ഉണ്ടായ ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്
ക്രുനാൽ പാണ്ഡ്യ/വീഡിയോ ദൃശ്യം
ക്രുനാൽ പാണ്ഡ്യ/വീഡിയോ ദൃശ്യം

അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിന് എതിരായ കളിയിൽ നാലാമനായാണ് ക്രുനാൽ പാണ്ഡ്യ ബാറ്റിങ്ങിന് ഇറങ്ങിയത്. വലിയ അപകടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതിൽ സംഭാവന നൽകാനും ഹർദിക്കിനായി. എന്നാൽ ക്രീസിൽ നിൽക്കുന്നതിന് ഇടയിൽ സഹതാരത്തോട് ഉണ്ടായ ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്. 

മുംബൈ ഇന്നിങ്സിന്റെ 15ാം ഓവറിൽ റൺഔട്ട് ഒഴിവാക്കാൻ ഡൈവ് ചെയ്താണ് ക്രുനാൽ പാണ്ഡ്യ ക്രീസിലേക്ക് കയറിയത്. പിന്നാലെ കയ്യിലെ വിയർപ്പ് മാറ്റുന്നതിനായി മൊയിസ്റ്ററൈസർ ​കൊണ്ടുവരാൻ ഡ​ഗൗട്ടിലേക്ക് നോക്കി ആവശ്യപ്പെട്ടു. മൊയിസ്റ്ററൈസറുമായി എത്തിയത് അനുകുൽ റോയിയാണ്. 

മോയിസ്റ്ററൈസർ പുരട്ടി കഴിഞ്ഞ് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ ക്രുനാലിന്റെ പ്രവർത്തിയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഡൊമസ്റ്റിക് സീസണിൽ ബറോഡയിലെ സഹതാരം ദീപക് ഹൂഡയുമായും ക്രുനാൽ കൊമ്പുകോർത്തിരുന്നു. പിന്നാലെ ദീപക് ഹൂഡ ടീം വിടുകയും ഹൂഡയെ സസ്പെൻഡ് ചെയ്യുകയും ചെയ്യുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com