ഓഫ് സ്പിന്നറുടെ ബൗളിങ് സ്പീഡ് 100ന് മുകളിൽ; വെളിപ്പെടുത്തലുമായി ലളിത് യാദവ്

പലപ്പോഴും 100ന് മുകളിലേക്ക് ലളിത്തിന്റെ ബൗളിങ് സ്പീഡ് എത്തിയിരുന്നു. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം
ലളിത് യാദവ്/ഫോട്ട: ഐപിഎൽ,ബിസിസിഐ
ലളിത് യാദവ്/ഫോട്ട: ഐപിഎൽ,ബിസിസിഐ

അഹമ്മദാബാദ്: കൊൽക്കത്തക്കെതിരായ കളിയിൽ മികച്ച പ്രകടനമാണ് ഡൽഹി ഓഫ് സ്പിന്നർ ലളിത് യാദവ് പുറത്തെടുത്തത്. അമിത് മിശ്രയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായി എത്തിയ ലളിത് രണ്ട് വിക്കറ്റ് പിഴുത് ഡൽഹിക്ക് മുൻതൂക്കം നൽകി. പലപ്പോഴും 100ന് മുകളിലേക്ക് ലളിത്തിന്റെ ബൗളിങ് സ്പീഡ് എത്തിയിരുന്നു. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം. 

വേ​ഗമേറിയ ഡെലിവറി എറിയുക എന്റെ തന്ത്രമായിരുന്നു.രണ്ട് ഇടംകയ്യന്മാരാണ് ആ സമയം ക്രീസിൽ നിന്നത്. അവർ എന്നെ ആക്രമിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അതിനാൽ എന്റെ ലൈൻ നിലനിർത്തി വേ​ഗം 100ന് മുകളിൽ നിർത്തുകയാണ് ചെയ്തത്, യാദവ് പറഞ്ഞു. വേ​ഗമേറിയ പന്തുകളിലൂടെയുള്ള ലളിതിന്റെ ആക്രമണം ഫലിക്കുകയും കൊൽക്കത്തയെ ശരാശരിക്കും കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ സാധിക്കുകയും ചെയ്തു. 

ഞാൻ അവിടെ കൂടുതലൊന്നും ചിന്തിച്ചില്ല. വിക്കറ്റ് ടു വിക്കറ്റ് ബൗളിങ്ങിലാണ് ശ്രദ്ധിച്ചത്. ബൗണ്ടറി വഴങ്ങാതിരിക്കുകയും, വലിയ ബൗണ്ടറിയുടെ ആനുകൂല്യം മുതലെടുക്കുകയും ചെയ്തു, ലളിത് യാദവ് പറഞ്ഞു. സീസണിൽ നാല് കളിയാണ് ലളിത് യാദവ് ഇതുവരെ ഡൽഹിക്ക് വേണ്ടി കളിച്ചത്. അതിൽ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നേടിയത് 51 റൺസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com