6 പന്തും അടിച്ചു പറത്താൻ ഉറച്ചാണ് ഞാൻ വന്നിരുന്നത്, പക്ഷേ 18-20 റൺസിൽ ഒതുങ്ങും; കരിയറിൽ നേടാനാവാതെ പോയത് ചൂണ്ടി സെവാ​ഗ്

തന്റെ കാലത്ത് ആ​ഗ്രഹിച്ചിട്ടും നേടാനാവാതെ പോയതാണ് ആറിൽ ആറ് ബൗണ്ടറിയെന്ന് സെവാ​ഗ് പറഞ്ഞു
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം

ഡൽഹി: ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ ഡൽഹി ഓപ്പണരർ പൃഥ്വി ഷായ പ്രശംസയിൽ മൂടി ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാ​ഗ്. തന്റെ കാലത്ത് ആ​ഗ്രഹിച്ചിട്ടും നേടാനാവാതെ പോയതാണ് ആറിൽ ആറ് ബൗണ്ടറിയെന്ന് സെവാ​ഗ് പറഞ്ഞു.

ആറിൽ ആറ് പന്തും ബൗണ്ടറി കടത്തുക എന്നതിനർഥം ആറ് ഡെലിവറിയിലും ക്യാപ്പ് കണ്ടെത്താനായി എന്നതാണ്. അത് എളുപ്പമുള്ള കാര്യമല്ല. കരിയറിൽ ഓപ്പൺ ചെയ്യാൻ ഇറങ്ങിയപ്പോഴെല്ലാം ആറ് പന്തും അടിച്ചു പറത്താൻ ശ്രമിച്ചിട്ടുണ്ട് ഒരുപാട് തവണ. എന്നാൽ പരമാവധി 18, 20 റൺസാണ് കണ്ടെത്താനായിട്ടുള്ളത്, സെവാ​ഗ് പറഞ്ഞു. 

എനിക്ക് ആറ് ബൗണ്ടറിയോ ആറ് സിക്സോ നേടാനായിട്ടില്ല. അതിന് സാധിക്കണം എങ്കിൽ ടൈമിങ്ങിൽ കൃത്യതയുണ്ടാവണം. അങ്ങനയെങ്കിലെ ​ഗ്യാപ്പ് കണ്ടെത്താൻ കഴിയുകയുള്ളു. ക്രിക്കറ്റ് മത്സരം കളിക്കാനെത്തിയ ഒരാളെ പോലെ അവിടെ പൃഥ്വിയെ തോന്നിയില്ല. ചിലപ്പോൾ ശിവം മവിക്കെതിരെ അണ്ടർ 19ൽ കളിച്ച ആത്മവിശ്വാസം പൃഥ്വിക്കുണ്ടായിട്ടുണ്ടാവും. 

എന്നാൽ ആശിഷ് നെഹ്റക്കെതിരെ നെറ്റ്സിൽ ഒരുപാട് തവണ ഞാൻ ബാറ്റ് ചെ‌യ്തിട്ടുണ്ട്. നെറ്റ്സിലോ ഡൊമസ്റ്റിക് ക്രിക്കറ്റിലോ നെഹ്റക്കെതിരെ ആറ് ഡെലിവറിയും ബൗണ്ടറി നേടാൻ എനിക്കായിട്ടില്ല. ഇവിടെ പൃഥ്വി എല്ലാ കയ്യടിയും അർഹിക്കുന്നു. സെഞ്ചുറിയിലേക്ക് ഇവിടെ പൃഥ്വിക്ക് എത്താൻ കഴിഞ്ഞിരുന്നു എങ്കിൽ കൂടുതൽ മനോഹരമാവുമായിരുന്നു എന്നും സെവാ​ഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com