കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരെ ഇന്ത്യയില്‍ വിലക്കും; ബിസിസിഐയുടെ മുന്നറിയിപ്പ്

'പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആര് കളിച്ചാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ ഇത് പാക് അധിനിവേശ കശ്മീരിലാണ് നടക്കുന്നത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന കശ്മീര്‍ പ്രീമിയര്‍ ലീഗിനെതിരെ നിലപാട് കടുപ്പിച്ച് ബിസിസിഐ. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കാളിയാവുന്നവരെ ഇന്ത്യയിലെ എല്ലാ വിധ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ നിന്നും വിലക്കുമെന്നാണ് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ബിസിസിഐ മുന്നറിയിപ്പ് നല്‍കുന്നത്. 

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കളിക്കാരെ അനുവദിച്ചാല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് മത്സരങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വിവിധ ക്രിക്കറ്റ് ബോര്‍ഡുകളെ ബിസിസിഐ അറിയിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആര് കളിച്ചാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ ഇത് പാക് അധിനിവേശ കശ്മീരിലാണ് നടക്കുന്നത്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ ബിസിസിഐ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഗിബ്‌സ് എത്തിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കുന്നത്. 

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചാല്‍ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ബിസിസിഐ ഭീഷണി മുഴക്കുന്നതായും ഗിബ്‌സ് ട്വീറ്റ് ചെയ്തു. ക്രിക്കറ്റിന് അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ബിസിസിഐയുടേത് എന്ന് കുറ്റപ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com