കറക്കി വീഴ്ത്തി അശ്വിനും അക്‌സറും, 39-4ല്‍ ഇംഗ്ലണ്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 11:52 AM |
Last Updated: 14th February 2021 11:54 AM | A+A A- |

ലോറന്‍സിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരയെ തകര്‍ത്ത് ഇന്ത്യ. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഇന്ത്യയെ 329 റണ്‍സിന് പുറത്താക്കിയതിന് ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണു. ബേണ്‍സിനെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. പിന്നാലെ അശ്വിനും, അക്‌സര്‍ പട്ടേലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വരിഞ്ഞു മുറുക്കി.
Big scalp on Test debut for @akshar2026! #TeamIndia pick their third wicket as Joe Root departs. @Paytm #INDvENG
— BCCI (@BCCI) February 14, 2021
Follow the match https://t.co/Hr7Zk2kjNC pic.twitter.com/Xfsxmfa6FV
സിബ്ലിയെ കോഹ്‌ലിയുടെ കൈകളില്‍ അശ്വിന്‍ എത്തിച്ചപ്പോള്‍, റൂട്ടിനെ മടക്കിയാണ് അക്‌സര്‍ പട്ടേല്‍ കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. അക്‌സറിന്റെ ഡെലിവറിയില്‍ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള റൂട്ടിന്റെ ശ്രമം പാളുകയും, ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ അശ്വിന്റെ കൈകളില്‍ ഒതുങ്ങുകയും ചെയ്തു.
ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സാണ് ഇനി ഇംഗ്ലണ്ടിന് മുന്‍പില്‍ മറികടക്കാനായുള്ളത്. 300-6 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ ബാക്കിയുള്ള നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായി. 58 റണ്‍സുമായി റിഷഭ് പന്ത് പുറത്താവാതെ നിന്നു.