'ധോനി മുതല്‍ സാഹ വരെ ആയി, ഇനി നിര്‍ത്തു'- പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അശ്വിന്‍

'ധോനി മുതല്‍ സാഹ വരെ ആയി, ഇനി നിര്‍ത്തു'- പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അശ്വിന്‍
ഋഷഭ് പന്ത്/ ട്വിറ്റർ
ഋഷഭ് പന്ത്/ ട്വിറ്റർ

ചെന്നൈ: സമീപകാലത്ത് ഏറ്റവും കൂടുതല്‍ പഴി കേട്ട യുവ താരം ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. എന്നാല്‍ സമീപ കാലത്തെ മികച്ച ബാറ്റിങ് താരത്തിനെ കുറിച്ചുള്ള ആരാധകരുടെ ധാരണകളെ മാറ്റിമറിക്കുന്നതായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ചരിത്രമായി മാറിയ പരമ്പര നേട്ടത്തില്‍ പന്തിന്റെ ബാറ്റിങ് നിര്‍ണായകമായിരുന്നു. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലും പന്ത് മികച്ച ബാറ്റിങാണ് പുറത്തെടുക്കുന്നത്. 

ഇപ്പോഴിതാ പന്തിന് ആത്മവിശ്വാസത്തോടെ കളിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി, വൃദ്ധിമാന്‍ സാഹ എന്നിവരൊക്കെയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അശ്വിന്‍ പറയുന്നു. 

'ആദ്യ ധോനിയുമായും ഇപ്പോള്‍ സാഹയുമായും ഋഷഭ് പന്തിനെ താരതമ്യം ചെയ്യുകയാണ് പലരും. അതിനൊരു ഇടവേള നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വളര്‍ത്താന്‍ ഉതകുന്നതാകും. ബാറ്റിങിലും കീപ്പിങിലും മികവ് പുലര്‍ത്തണമെന്ന ആഗ്രഹത്തില്‍ പന്ത് നിരന്തരമായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ അവിശ്വസനീയമാണ്'- അശ്വിന്‍ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി മൈതാനത്ത് മികച്ച മനഃസാന്നിധ്യമാണ് പന്ത് പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത് പന്തിന്റെ ഹാഫ് സെഞ്ച്വറിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com