'ഉങ്ക തല സൂപ്പറു'; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍സിനോട് പൂജാരയുടെ മകള്‍ 

ചെന്നൈയിലേക്ക് എത്തിയതിന് പിന്നാലെ പൂജാര പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മനം പിടിക്കുന്നത്
പൂജാര/ഫോട്ടോ: എപി
പൂജാര/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌
എത്തിയപ്പോള്‍ കയ്യടികളോടെയാണ് ക്രിക്കറ്റ് ലോകം അത് സ്വീകരിച്ചത്. ചെന്നൈയിലേക്ക് എത്തിയതിന് പിന്നാലെ പൂജാര പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മനം പിടിക്കുന്നത്. 

ഉങ്ക തല സൂപ്പറൂ എന്നാണ് പൂജാരയുടെ മകള്‍ വീഡിയോയില്‍ പറയുന്നത്. ധോനിയാണ് തന്നെ ടെസ്റ്റില്‍ മൂന്നാം സ്ഥാനത്തേക്ക് കൊണ്ടുവന്ന് മാറ്റത്തിന് തുടക്കമിട്ടത് എന്ന് ഓര്‍മിപ്പിച്ചായിരുന്നു പൂജാരയുടെ വരവ്. ഞാന്‍ ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ ധോനിയായിരുന്നു ക്യാപ്റ്റന്‍. ധോനിക്ക് കീഴില്‍ ഒരുപാട് നല്ല ഓര്‍മകള്‍ എനിക്കുണ്ട്. 

ഐപിഎല്ലിലേക്ക് വരുമ്പോള്‍ ചിന്താഗതിയില്‍ മാറ്റം വരുത്തുക എന്നതാണ് കാര്യം. മാനസികമായ മാറ്റങ്ങളാണ് വേണ്ടത്. നല്ല മുന്നൊരുക്കങ്ങള്‍ നടത്തി ഐപിഎല്ലില്‍ മികവ് കാണിക്കാനാവും എന്ന് കരുതുന്നതായും ചേതേശ്വര്‍ പൂജാര പറഞ്ഞു. 

അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. 2014ലാണ് പൂജാര അവസാനമായി ഐപിഎല്‍ കളിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com