'ഫാസ്റ്റ് ബൗളറായുള്ള തുടക്കം തുണച്ചു'; സ്വയം പഠിച്ചെടുത്ത ആം ബോളുമായി അക്‌സര്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റ്‌

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഏഴാം ഓവറില്‍ പന്ത് തന്റെ കൈകളിലേക്ക് എത്തിയപ്പോള്‍ തന്നെ അക്‌സര്‍ സ്‌ട്രൈക്ക് ചെയ്തു
പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്‌സര്‍ പട്ടേല്‍/ഫോട്ടോ: പിടിഐ
പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്‌സര്‍ പട്ടേല്‍/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: 38-6നാണ് ഗുജറാത്തിന്റെ സ്വന്തം അക്‌സര്‍ പട്ടേല്‍ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം തിളങ്ങിയത്. അക്‌സറിന്റെ ഇടംകൈ സ്പിന്‍ മാജിക്കിന് മുന്‍പില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കിയ ആം ബോളിനെ കുറിച്ച് പറയുകയാണ് അക്‌സര്‍ ഇപ്പോള്‍. 

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഏഴാം ഓവറില്‍ പന്ത് തന്റെ കൈകളിലേക്ക് എത്തിയപ്പോള്‍ തന്നെ അക്‌സര്‍ സ്‌ട്രൈക്ക് ചെയ്തു. അക്‌സറിന്റെ ഡെലിവറിയില്‍ ടേണ്‍ പ്രതീക്ഷിച്ച് ബെയര്‍‌സ്റ്റോ ബാറ്റ് വെച്ചെങ്കിലും തിരിയാതെ നേരെയെത്തിയ പന്ത് പാഡില്‍ കൊണ്ടു. തന്റെ പെര്‍ഫക്ട് ആം ബോളിലൂടെ രണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ കൂടി അക്‌സര്‍ പിന്നാലെ കൂടാരം കയറ്റി. 

ആം ബോള്‍ സ്വയം പഠിച്ചതാണെന്നാണ് അക്‌സര്‍ പറയുന്നത്. ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചപ്പോള്‍ താന്‍ ഫാസ്റ്റ് ബൗളറായിരുന്നു എന്നും അക്‌സര്‍ പറയുന്നു. ആം ബോള്‍ ഞാന്‍ സ്വയം പഠിച്ചതാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെങ്കടപതി രാജുവിന് കീഴില്‍ അതില്‍ കൂടുതല്‍ മികവ് നേടാനായി, അക്‌സര്‍ പറയുന്നു. 

കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ ഫാസ്റ്റ് ബൗളറായിരുന്നു. അതുകൊണ്ടാണ് എന്റെ ഇപ്പോഴത്തെ ബൗളിങ് സ്‌റ്റേലിനും വേഗ കൂടുതല്‍ വരുന്നത്. നേരത്തെ ഫാസ്റ്റ് ബൗളറായിരുന്നതിന്റെ ഗുണം ആം ബോളുകള്‍ എറിയുമ്പോള്‍ എനിക്ക് ലഭിക്കുന്നു. ആം ബോളുകള്‍ വേഗത്തില്‍ എറിയാനാവുന്നതായും അക്‌സര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com