ഫാം ഹൗസില്‍ ധോനി വിളവെടുക്കുന്നു, പച്ചക്കറി കയറ്റുമതി ചെയ്യുന്നത് ദുബായിലേക്ക് 

ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെ കൃഷി ഇടത്തില്‍വ നിന്നുള്ള പച്ചക്കറികള്‍ കയറ്റി അയക്കുന്നതിനുള്ള അന്തിമ ഒരുക്കത്തിലാണ്
റാഞ്ചിയിലെ ഫാംഹൗസില്‍ ധോനി/ഫോട്ടോ: എംഎസ് ധോനി, ഇന്‍സ്റ്റഗ്രാം
റാഞ്ചിയിലെ ഫാംഹൗസില്‍ ധോനി/ഫോട്ടോ: എംഎസ് ധോനി, ഇന്‍സ്റ്റഗ്രാം

റാഞ്ചി: ഗ്രൗണ്ടിലെ പച്ചപ്പുല്ലില്‍ നിന്ന് പാടത്തേക്ക് ഇറങ്ങിയ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി വിളവെടുക്കുന്നു. ദുബായിലേക്കാണ് ധോനി തന്റെ കൃഷി ഇടത്തില്‍ നിന്നുള്ള വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ പോകുന്നത്. 

ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെ കൃഷി ഇടത്തില്‍വ നിന്നുള്ള പച്ചക്കറികള്‍ കയറ്റി അയക്കുന്നതിനുള്ള അന്തിമ ഒരുക്കത്തിലാണ്. ജാര്‍ഖണ്ഡിലെ കൃഷി വകുപ്പിനാണ് ധോനിയുടെ ഫാം ഹൗസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ യുഎഇയിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം. 

യുഎഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളേയും കണ്ടെത്തിയിട്ടുണ്ട്. റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിങ് റോഡിലാണ് ധോനിയുടെ ഫാം ഹൗസ്. സ്‌ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പായ ഉള്‍പ്പെടെയുള്ളവയാണ് ധോനി കൃഷി ചെയ്യുന്നത്. 

10 ഏക്കറിലായാണ് പച്ചക്കറി കൃഷി. 43 ഏക്കറിലാണ് ധോനിയുടെ ഫാം ഹൗസ്. ധോനിയുടെ കൃഷി ഇടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് റാഞ്ചിയിലും വലിയ ഡിമാന്റ് ആണ്. കളിയിലേക്ക് വരുമ്പോള്‍ ഐപിഎല്‍ 2021 സീസണ്‍ ആണ് ഇനി ധോനിക്ക് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com