പോരാളിയായ ഡേവിഡ് വാര്‍ണര്‍ സിഡ്‌നിയില്‍ കളിക്കും, പുകോവ്‌സ്‌കിയും അരങ്ങേറ്റത്തിന് ഒരുങ്ങി: ജസ്റ്റിന്‍ ലാംഗര്‍ 

കണ്‍കഷന് ശേഷം എത്തുന്ന പുകോവ്‌സ്‌കി സിഡ്‌നിയില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നും ലാംഗര്‍ പറഞ്ഞു
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം

സിഡ്‌നി: പോരാളിയായ ഡേവിഡ് വാര്‍ണര്‍ മൂന്നാം ടെസ്റ്റ് കളിക്കാനായി വേണ്ടതെല്ലാം ചെയ്തതായി ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സിഡ്‌നി ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്‍കഷന് ശേഷം എത്തുന്ന പുകോവ്‌സ്‌കി സിഡ്‌നിയില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നും ലാംഗര്‍ പറഞ്ഞു. 

മൂന്നാം ടെസ്റ്റിനായി വാര്‍ണര്‍ തയ്യാറാണ് എന്നാണ് പ്രതീക്ഷ. ഒരു പോരാളിയെ പോലെയാണ് വാര്‍ണര്‍, അങ്ങനെ അല്ലേ? സാധ്യമായതെല്ലാം വാര്‍ണര്‍ ചെയ്യുകയാണ്. ഒന്നാം ദിവസം മുതല്‍ ഞാന്‍ ഇത് പറയുകയാണ്. വളരെ നല്ല പുരോഗതിയുണ്ടാക്കുന്നു. കളിക്കണം എന്നുള്ള നിശ്ചയദാര്‍ഡ്യമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനെ വാര്‍ണര്‍ സ്‌നേഹിക്കുന്നു, ലാംഗര്‍ പറഞ്ഞു.

വാര്‍ണറുടെ പരിശീലനം വിലയിരുത്തും. അതിന് ശേഷമാവും കളിക്കാനാവുമോ ഇല്ലയോ എന്ന് തീരുമാനിക്കുക. എന്നാല്‍ വാര്‍ണര്‍ക്ക് ടെസ്റ്റ് കളിക്കാനാവും എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. മെഡിക്കല്‍ സംഘം വാര്‍ണര്‍ക്ക് പച്ചക്കൊടി കാണിച്ച് കഴിഞ്ഞു. 

ഒരുപാട് വൈറ്റ്‌ബോള്‍ ക്രിക്കറ്റ് അടുത്തിടെ വാര്‍ണര്‍ കളിച്ചു, സ്മിത്തിനെ പോലെ. 12 മാസമായി വാര്‍ണര്‍ ഫോര്‍ ഡേ ക്രിക്കറ്റ് കളിച്ചിട്ടില്ല. എങ്കിലും ഫോര്‍മാറ്റിലെ കേമനാണ് അദ്ദേഹം. ഇപ്പോള്‍ കളിക്കാനിറങ്ങുമ്പോള്‍ വേദനയുണ്ടാവും. പല വേദനയും വെച്ച് ക്രിക്കറ്റ് താരങ്ങള്‍ കളിക്കാറുണ്ട്. ആ വേദന കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കില്ലെന്നാണ് വാര്‍ണര്‍ പ്രതീക്ഷിക്കുന്നതെന്നും ലാംഗര്‍ പറഞ്ഞു. 

മൂന്നാം ടെസ്റ്റിന് മുന്‍പായി ഫിറ്റ്‌നസ് നൂറ് ശതമാനം വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞിരുന്നു. 100 ശതമാനം ഫിറ്റ്‌നസ് കൈവരിച്ചില്ലെങ്കില്‍ പോലും വാര്‍ണറെ സിഡ്‌നിയില്‍ ഓസ്‌ട്രേലിയ കളിക്കാന്‍ ഇറക്കിയേക്കുമെന്ന് ഓസ്‌ട്രേലിയന്‍ അസിസ്റ്റന്റ് കോച്ചും പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com