ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഓസ്‌ട്രേലിയ, ഇന്ത്യ; കനത്ത വെല്ലുവിളിയുമായി കിവികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 02:44 PM |
Last Updated: 11th January 2021 02:44 PM | A+A A- |

മൂന്നാം ടെസ്റ്റിന് ശേഷം ഹസ്തദാനം നടത്തുന്ന ഇന്ത്യ- ഓസ്ട്രേലിയ താരങ്ങൾ/ ട്വിറ്റർ
സിഡ്‌നി: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഓസ്‌ട്രേലിയയും ഇന്ത്യയും. മൂന്നാം ടെസ്റ്റില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യ, ഓസീസ് ടീമുകള്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയത്. അതേസമയം ഇന്ത്യക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്.
73.8 ശതമാനം പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 70.2 ശതമാനം പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. എട്ട് വീതം ടെസ്റ്റുകള്‍ ഇരു ടീമുകളും വിജയിച്ചപ്പോള്‍ മൂന്ന് വീതം തോല്‍വികളാണ് ഇരു പക്ഷത്തും. ഓസ്‌ട്രേലിയ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചെങ്കില്‍ ഇന്ത്യ ഒരു മത്സരത്തിലാണ് സമനില സ്വന്തമാക്കിയത്.
പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടങ്ങളാണ് ന്യൂസിലന്‍ഡിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുമായി 0.2 ശതമാനം പോയിന്റിന്റെ വ്യത്യാസമേ ന്യൂസിലന്‍ഡിനുള്ളു.
സിഡ്‌നി ടെസ്റ്റില്‍ സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകള്‍ക്കും പത്ത് വീതം പോയിന്റുകളാണ് ലഭിച്ചത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഈ വര്‍ഷം ജൂണില്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ പോരാട്ടം. ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ കണക്കനുസരിച്ച് ഈ മൂന്ന് ടീമുകളില്‍ രണ്ട് സംഘങ്ങളാകും കലാശപ്പോരില്‍ ഏറ്റുമുട്ടുക.
An incredible battle in Sydney has helped both teams retain the top two spots in the ICC World Test Championship standings.
— ICC (@ICC) January 11, 2021
A difference of 0.2% between India and New Zealand #WTC21 #AUSvIND pic.twitter.com/xEszUOMWCV